Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഫലം കണ്ടു: കൃഷിയിടങ്ങളിലൂടെ പോകുന്ന 11 കെ.വി ലൈനുകൾ റോഡിലേക്ക് മാറ്റാൻവൈദ്യുതി ബോർഡ്; വൈദ്യുതി ലൈനുകളോട് ചേർന്ന് മരങ്ങൾ നടരുതെന്ന് ബോധവത്കരണം നടത്തുന്നുണ്ടെന്ന് അധികൃതർ; രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന പരാതികൾ പിറ്റേന്ന് പരിഹരിക്കണമെന്നും നിർദ്ദേശം

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഫലം കണ്ടു: കൃഷിയിടങ്ങളിലൂടെ പോകുന്ന 11 കെ.വി ലൈനുകൾ റോഡിലേക്ക് മാറ്റാൻവൈദ്യുതി ബോർഡ്;  വൈദ്യുതി ലൈനുകളോട് ചേർന്ന് മരങ്ങൾ നടരുതെന്ന് ബോധവത്കരണം നടത്തുന്നുണ്ടെന്ന് അധികൃതർ; രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന പരാതികൾ പിറ്റേന്ന് പരിഹരിക്കണമെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: ട്രാൻസ്‌ഫോർമറുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി കൃഷിയിടങ്ങളിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനുകൾ പരമാവധി റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് വൈദ്യുതി ബോർഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വെള്ളം കയറി വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനു വേണ്ടിയാണ് നടപടി.

ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുതി തടസ്സം ഒഴിവാക്കണമെന്ന പരാതിക്കാരുടെ ആവശ്യം പ്രായോഗികമല്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ശക്തമായ ഇടിമിന്നലും മഴയുമുള്ള രാത്രികളിൽ ട്രാൻസ്‌ഫോർമറിന് മുകളിൽ കയറി ജോലി ചെയ്യുന്നത് അപകടത്തിന് ഇടയാക്കും. വൈദ്യുതി ലൈനുകളോട് ചേർന്ന് മരങ്ങൾ നടരുതെന്ന് ബോധവത്കരണം നടത്തുന്നുണ്ട്. പകൽ സമയത്തുള്ള വൈദ്യുത തടസ്സങ്ങൾ അന്ന് തന്നെ പരിഹരിക്കാറുണ്ട്.

രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പരാതികൾ പിറ്റേന്ന് തന്നെ പരിഹരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പെരുമ്പാവൂർ സ്വദേശി തോമസ് കെ. ജോർജ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP