Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പിളിക്കലയിലെ ക്രൂരമർദ്ദനം; ഷമീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്ഹാജരാക്കണമെന്ന്മനുഷ്യവകാശ കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ : അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുമ്പോൾ ജയിൽ ജീവനക്കാരുടെ മർദ്ദനമേറ്റ് മരിച്ചതായി പരാതിയുയർന്ന തിരുവനന്തപുരം സ്വദേശിയും റിമാന്റ് പ്രതിയുമായ ഷമീറിന്റെ പോസ്റ്റ് മോർട്ടം സർട്ടിഫിക്കേറ്റും ഇൻക്വസ്റ്റ്,ഫോറൻസിക് റിപ്പോർട്ടുകളും ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജയിൽ ഡി ജി പിക്ക് നിർദ്ദേശം നൽകി.

17കാരനുൾപ്പെടെ രണ്ടു പേർക്ക് കൂടി നിരീക്ഷണ കേന്ദ്രത്തിൽ ക്രൂരമർദ്ദനമേറ്റെന്ന പരാതി അന്വേഷിക്കണമെന്നും കമ്മീഷൻ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.

ഷമീറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചും രണ്ട് പേർക്ക് മർദ്ദനമേറ്റെന്ന പരാതിയെ കുറിച്ചും ജയിൽ വിഭാഗം ഡിജി പി 30 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP