Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമം കൈയിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല; വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

നിയമം കൈയിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല; വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമ നടപടികളിൽ നിന്ന് ഒഴിവാക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കാക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.

അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. അതേ സമയം ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു. നിയമം കൈയിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP