Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടാറിന് പകരം റോഡിൽ ഇഷ്ടിക: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

ടാറിന് പകരം റോഡിൽ ഇഷ്ടിക: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊതുമരാമത്ത് റോഡിൽ ടാറിനു പകരം ഇഷ് ടിക നിരത്തുന്നത് കാരണം റോഡിന്റെ ഉയരത്തിൽ വ്യത്യാസമുണ്ടാകുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന പരാതിയിൽ പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നോട്ടീസ്. പൊതുമരാമത്ത് ചീഫ് എൻജിനീയർ വിഷയം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ടാറിനെക്കാൾ ഉയരത്തിൽ പാകിയ ഇഷ്ടിക കാണുമ്പോൾ ഡ്രൈവർമാർ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നതായി പരാതിക്കാരനായ അഡ്വ. സ്വാമിദാസ് കണിയാമ്പറമ്പിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇത്തരത്തിലുള്ള റോഡ് നിർമ്മാണം ആയാസരഹിതമായ യാത്രക്ക് തടസ്സം നിൽക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇഷ്ടിക നിരത്തിയ ഭാഗവും ടാറിട്ട ഭാഗവും ഒരേ നിരപ്പിലാക്കണമെന്നതാണ് ആവശ്യം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP