Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കല്ലാച്ചി ടൗണിലെ ജൂവലറിയിൽ വൻ കവർച്ച: നഷ്ടപ്പെട്ടത് 220 പവൻ സ്വർണാഭരണവും ആറ് കിലോ വെള്ളി ആഭരണങ്ങളും മൂന്നര ലക്ഷം രൂപയും; ജൂവലറിയുടെ പിൻഭാഗത്തെ ചുവർ കുത്തി തുരന്ന നിലയിൽ; മോഷണം തിങ്കളാഴ്ച രാത്രിയിൽ

കല്ലാച്ചി ടൗണിലെ  ജൂവലറിയിൽ വൻ കവർച്ച: നഷ്ടപ്പെട്ടത്  220 പവൻ സ്വർണാഭരണവും ആറ് കിലോ വെള്ളി ആഭരണങ്ങളും മൂന്നര ലക്ഷം രൂപയും; ജൂവലറിയുടെ പിൻഭാഗത്തെ ചുവർ കുത്തി തുരന്ന നിലയിൽ;  മോഷണം തിങ്കളാഴ്ച രാത്രിയിൽ

ടി.പി.ഹബീബ്

കോഴിക്കോട് :കല്ലാച്ചി ടൗണിൽ ജൂവലറിയുടെ പിൻഭാഗത്തെ ചുമർ കുത്തി തുറന്ന് വൻ കവർച്ച.വാണിമേൽ റോഡിൽ പഴങ്കൂട്ടത്തിൽ കേളുവിന്റെ ഉടമസ്ഥതയിലുള്ള റിൻസി ജൂവലറിയിൽ നിന്നും 220 പവൻ സ്വർണാഭരണവും (ഒന്നേ മുക്കാൽ കിലോ ഗ്രാം സ്വർണ്ണവും) , മൂന്നര ലക്ഷം രൂപയും ആറ് കിലോ വെള്ളി ആഭരണ ങ്ങളുമാണ് മോഷണം പോയിട്ടുണ്ട്.

ജൂവലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്ന് കരുതുന്നു. ചുമർ തുരക്കാനുപയോഗിച്ച കമ്പി പാര ഉൾപ്പെടെയുള്ള ആയുധങ്ങൾ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ ഒൻപതര മണിയോടെ ജൂവലറി ഉടമ കേളു ജൂവലറി തുറന്നപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത് . ജൂവലറിക്കുള്ളിലെ ലോക്കർ , സീലിങ് , ഗ്ലാസ് തുടങ്ങിയവ തകർക്കപ്പെട്ട നിലയിലായിരുന്നു. ലോക്കറിനകത്ത് കയറിയപ്പോഴാണ് രണ്ട് അലമാരകളിലായി സൂക്ഷിച്ച സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടൻ തന്നെ നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു .

തുടർന്ന് റൂറൽ എസ്‌പി.ജി.ജയദേവ്, നാദാപുരം ഡി.വൈ.എസ്‌പി. ഇ. സുനിൽ കുമാർ , സബ് ഇൻസ്പെക്ടർ എൻ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.വടകരയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.ഉച്ചയോടെ ബാലുശേരിയിൽ നിന്ന് എത്തിയ ഡോഗ് സ്‌ക്വാഡ് ജൂവലറിയിലും പരിസരത്തെ റോഡിലും പറമ്പിലും കുറ്റിക്കാട്ടിലുമെല്ലാം മണം പിടിച്ചു കൊണ്ട് ഓടിയെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ല. അന്വേഷണത്തിന് എസ്‌പി. യുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച തായും പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡി.വൈ.എസ്‌പി.ഇ.സുനിൽ കുമാർ അറിയിച്ചു.

രണ്ട് ദിവസം മുമ്പ് വാണിമേൽ പരപ്പുപാറയിലെ വീട്ടിലും ചേലലക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരവും കവർച്ച നടന്നിരുന്നു.അതിന്റെ അന്യേഷണം പൊലീസ് നടത്തുന്നതിനിടയിലാണ് കല്ലാച്ചി ടൗണിൽ കവർച്ച നടന്നത്.നാദാപുരത്ത് കൺട്രോൾ പൊലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടി കൊണ്ടിരിക്കുന്നതിനിടയിലാണ് വൻ കവർച്ച നടന്നത്. കല്ലാച്ചി ടൗണിലെ ജൂവലറിയിൽ വൻ കവർച്ച നടന്നതിനെ തുടർന്ന് പൊലീസ് സംഘം സമീപത്തെ കടകളിലെ സി.സി.ടി.വി.ദ്യശ്യങ്ങൾ ശേഖരിച്ചു.ആറ് കടകളിൽ നിന്നുള്ള സി.സി.ടി.വി.ദ്യശ്യങ്ങളിൽ നിന്നും അന്യേഷണത്തിന് സഹായകമാകുന്ന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്..ജൂവലറിക്ക് ഇൻഷൂറൻസ് പരിരക്ഷയൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു.

കവർച്ച നടത്തിയത് വിദഗ്ധ സംഘമല്ലെന്ന പ്രാഥമിക വിലയിരുത്തലാണ് പൊലീസ് സംഘത്തിനുള്ളത്.ജൂവലറിയുടെ പിൻഭാഗത്തെ ചുമർ കമ്പിപാര ഉപയോഗിച്ച് തുരന്നാണ് കവർച്ച സംഘം അകത്ത് കയറിയത്.അത്യാധുനിക രീതിയിലുള്ള ആയുധങ്ങളൊന്നും കവർച്ചാ സംഘം ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തലങ്ങും വിലങ്ങും നാദാപുരത്ത് കൺട്രോൾ പൊലീസ് വാഹനങ്ങൾ റോഡിലുള്ള സമയത്താണ് കവർച്ച നടന്നത്.സ്ഥലം സന്ദർശിച്ച റൂറൽ എസ്‌പി.ജി.ജയദേവ് കവർച്ച സമയത്ത് കൺട്രോൾ റൂം പൊലീസ് വാഹനങ്ങൾ എവിടെയാണെന്ന് പൊലീസിനോട് തിരക്കി.കല്ലാച്ചി ടൗണിന്റെ മറുതലക്കലായിരുന്നുവെന്നാണ് പൊലീസുകാർ എസ്‌പി.യോട് വിശദീകരിച്ചത്.എന്നാൽ കൺട്രോൾ റൂം പൊലീസിന്റെ പെട്രോളിങ് ഫലപ്രദമല്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP