Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളിൽ ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു; തിരുവനന്തപുരത്ത് ആലിംഗന സമരം നടത്താൻ ആഹ്വാനം; വ്യത്യസ്തമായ സമരത്തിന് നേതൃത്വം നൽകുന്നത് ഫേസ്‌ബുക്ക് കൂട്ടായ്മ

സ്‌കൂളിൽ ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു; തിരുവനന്തപുരത്ത് ആലിംഗന സമരം നടത്താൻ ആഹ്വാനം; വ്യത്യസ്തമായ സമരത്തിന് നേതൃത്വം നൽകുന്നത് ഫേസ്‌ബുക്ക് കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആലിംഗന സമരം നടത്താൻ ആഹ്വാനം. തിരുവനന്തപുരത്ത് സെന്റ് തോമസ് സെൻട്രൽ സ്‌കൂളിൽ ആലിംഗന ചെയ്തതിന്റെ പേരിൽ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം. ഫേസ്‌ബുക്ക് കൂട്ടായ്മയാണ് വ്യത്യസ്തമായ സമരത്തിനു ആഹ്വാനം ചെയ്തത്. ജനുവരി മൂന്നിന് തിരുവനന്തപുരം നഗരത്തിൽ ആലിംഗന സമരം നടത്താനാണ് പദ്ധതി. ഈ പദ്ധതിക്ക് 'മെച്ചപ്പെട്ട തലമുറയ്ക്കും മെച്ചപ്പെട്ട അദ്ധ്യാപകർക്കും വേണ്ടി നമുക്ക് കെട്ടിപ്പിടിക്കാം' എന്ന മുദ്രവാക്യമാണ് സംഘടാകർ നൽകിയിരിക്കുന്നത് .

സമയവും സ്ഥലവും പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചില ഓൺലൈൻ മാധ്യമങ്ങളാണ് സംഭവം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദ്യാർത്ഥികളെ അച്ചടക്കനടപടിയുടെ ഭാഗമായിട്ടാണ് സസ്‌പെൻഡ് ചെയ്തത്. പെൺസുഹൃത്തിനെ സ്റ്റേജ് പരിപാടി ആശ്ലേഷിച്ചതാണ് സസ്‌പെൻഡ് ചെയാനുള്ള കാരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP