Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റം ; നിർദ്ദേശം പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ്, സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു.

പരീക്ഷാകേന്ദ്രം ലഭിച്ച വിദ്യാർത്ഥികൾ അത് വ്യക്തമാക്കുന്ന സ്ലിപ്പും ഹാൾടിക്കറ്റും സഹിതം ഹാജരാകണം. ഹാൾടിക്കറ്റ് കൈവശമില്ലെങ്കിൽ വിദ്യാർത്ഥിയുടെ മാതൃസ്‌കൂൾ പ്രിൻസിപ്പൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പുതിയതായി അനുവദിച്ച കേന്ദ്രത്തിലെ പ്രിൻസിപ്പലിന് ഇ-മെയിലായി നൽകണം. പുതിയ കേന്ദ്രത്തിലെ പ്രിൻസിപ്പൽ അത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് വിദ്യാർത്ഥിക്ക് നൽകി പരീക്ഷ എഴുതിക്കണം.

പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ച വിദ്യാർത്ഥികൾക്ക് സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ആവശ്യമാണെങ്കിൽ പുതിയ പരീക്ഷാ കേന്ദ്രത്തിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടണം. ഈ വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്രമീകരണം ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ചെയ്യണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP