Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം; മാസ്‌ക്കും തെർമൽ സ്‌കാനറും നിർബന്ധമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം; മാസ്‌ക്കും തെർമൽ സ്‌കാനറും നിർബന്ധമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 16 ന് നടക്കുന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ പൂർണമായി അണുവിമുക്തമാക്കി ശുചിത്വം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധന നിർബന്ധമാക്കണം . പരീക്ഷാർത്ഥികളും പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നവരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് പരീക്ഷാർത്ഥികൾക്ക് കൈകൾ വ്യത്തിയാക്കാനുള്ള സൗകര്യം പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പാടാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.

പ്രവേശന പരീക്ഷ കമ്മീഷണർക്കും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പരീക്ഷാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്ക പൂർണമായും പരിഹരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ കോവിഡ് തീവ്ര ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന രക്ഷകർത്താക്കളുടെ ആശങ്ക തള്ളികളയാനാവില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഒരു രക്ഷകർത്താവായ സണ്ണി സി മറ്റം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP