Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൗറ എക്സ്‌പ്രസ് ആലുവയിലെത്തുമ്പോൾ ചങ്ങല വലിക്കുന്നത് പതിവ്; ട്രെയിൻ നിർത്തുന്നതോടെ ഇറങ്ങി ഓടുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ; ഇന്നലെ രണ്ട് മണിക്കൂർ ട്രെയിൻ താമസിച്ചതോടെ പണി കിട്ടിയത് ചങ്ങല വലിച്ച ബംഗാളിക്ക്; കർശന പരിശോധനയ്ക്ക് എത്തിയ ആർപിഎഫ് ചോദ്യം ചെയ്തത് ട്രെയിനിൽ നിന്ന് ഇറങ്ങിയ മുന്നൂറോളം ഇതരസംസ്ഥാനക്കാരെ; ഗതികെട്ട് കുറ്റം സമ്മതിച്ചതോടെ കേസും രജിസ്റ്റർ ചെയ്ത് പറഞ്ഞ് വിട്ടത് പൊലീസ്

ഹൗറ എക്സ്‌പ്രസ് ആലുവയിലെത്തുമ്പോൾ ചങ്ങല വലിക്കുന്നത് പതിവ്; ട്രെയിൻ നിർത്തുന്നതോടെ ഇറങ്ങി ഓടുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ; ഇന്നലെ രണ്ട് മണിക്കൂർ ട്രെയിൻ താമസിച്ചതോടെ പണി കിട്ടിയത് ചങ്ങല വലിച്ച ബംഗാളിക്ക്; കർശന പരിശോധനയ്ക്ക് എത്തിയ ആർപിഎഫ് ചോദ്യം ചെയ്തത് ട്രെയിനിൽ നിന്ന് ഇറങ്ങിയ മുന്നൂറോളം ഇതരസംസ്ഥാനക്കാരെ; ഗതികെട്ട് കുറ്റം സമ്മതിച്ചതോടെ കേസും രജിസ്റ്റർ ചെയ്ത് പറഞ്ഞ് വിട്ടത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: അപായച്ചങ്ങല വലിച്ച് നിർത്തി നൈസായി ട്രെയിനിൽ നിന്ന് ഇറങ്ങി പോകുന്നത് ഹൗറ എക്സ്‌പ്രസ് ആലുവയിലെത്തുമ്പോൾ പതിവാണ്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇതിന് പിന്നിൽ. വളരെ കാലങ്ങളായി ഇത് തന്നെയാണ് നടക്കുന്നത്. എന്നാൽ ഇതുവരെ ഇവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ട്രെയിൻ നിർത്തിയ ഉടനെ ഇറങ്ങി ഓടുന്നതാണ് ഇവരുടെ പതിവ്. എന്നാൽ ഇന്നലെ മുന്നൂറോളം ഇതര സംസ്ഥാന തൊഴിലാളികളെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ആർപിഎഫ് ഉദ്യോസ്ഥർ പ്രതിയെ കണ്ടെത്തി കേസെടുത്തു. ട്രെയിൻ 2 മണിക്കൂർ താമസിച്ചെത്തിയതാണ് തൊഴിലാളികൾക്കു പണിയായത്. ആലുവയിൽ സ്‌റ്റോപ് ഇല്ലാത്തതിനാലാണ് ഇവർ എപ്പോഴും ചങ്ങല വലിച്ച് ട്രെയിൻ നിർത്തുന്നത്.

ബംഗാളിൽ നിന്നുള്ള ആയിരക്കണക്കിനു തൊഴിലാളികൾ കേരളത്തിലേക്കു വരുന്നതു ഹൗറഎറണാകുളം എക്സ്‌പ്രസിലാണ്. ഇതിൽ റിസർവേഷൻ സീറ്റുകളില്ല. തത്സമയ കൗണ്ടറിൽ ടിക്കറ്റെടുത്താണ് യാത്ര. ആലുവയിൽ ട്രെയിനിനു സ്റ്റോപ് ഇല്ലാത്തതിനാൽ ബംഗാളിൽ നിന്നു വരുന്നവർ ഇവിടെ എത്തുമ്പോൾ അപായച്ചങ്ങല വലിക്കുകയാണ് പതിവ്. ട്രെയിൻ നിർത്തുമ്പോൾ കൂട്ടത്തോടെ ഇറങ്ങിയോടും. രാവിലെ 5.50നാണ് ട്രെയിൻ എത്തുക. പ്ലാറ്റ്‌ഫോമിൽ ആ സമയത്തു പരിശോധകർ കുറവായിരിക്കും. ഇന്നലെ 2 മണിക്കൂർ വൈകി 8നാണ് ട്രെയിൻ എത്തിയത്. ആലുവയായപ്പോൾ ആരോ ചങ്ങല വലിച്ചു, ട്രെയിൻ നിന്നു. രണ്ടായിരത്തോളം തൊഴിലാളികൾ ഇവിടെ ഇറങ്ങി. പക്ഷേ പുറത്തെത്തിയപ്പോൾ കർശന പരിശോധനയ്ക്കായി ആർപിഎഫ് സജ്ജമായിരുന്നു.

ട്രെയിനിൽ നിന്ന് ഇറങ്ങി പുറത്തെത്തിയവരെ എല്ലാം റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ ടെറസ്സിൽ കൊണ്ടുപോയി ആർപിഎഫ് ചോദ്യം ചെയ്തു. ഒടുവിൽ ചങ്ങല വലിച്ചയാൾ കുറ്റം സമ്മതിച്ചു. കേസ് രജിസ്റ്റർ ചെയ്തു ജാമ്യത്തിൽ വിട്ടു. റെയിൽവേ മജിസ്‌ട്രേട്ടിന്റെ അടുത്ത സിറ്റിങ്ങിൽ ഹാജരാകാൻ നോട്ടിസ് നൽകി. 6 മാസം തടവോ 1000 രൂപ പിഴയോ രണ്ടും ഒരുമിച്ചോ ആണ് ശിക്ഷ.

ഹൗറ എക്സ്‌പ്രസിനു പണ്ട് ആലുവയിൽ സ്റ്റോപ്പുണ്ടായിരുന്നു. അതു നിർത്തലാക്കിയത് ഇതര സംസ്ഥാന തൊഴിലാളികളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. എറണാകുളം വരെ ബസിൽ പോയാണ് അവർ ട്രെയിൻ കയറുന്നത്. മടക്കയാത്രയിലും അവിടം വരെ പോകാനുള്ള ബുദ്ധിമുട്ടോർത്താണു ചങ്ങല വലിക്കുന്നത്. സ്റ്റോപ് പുനഃസ്ഥാപിച്ചാൽ പ്രശ്‌നം പരിഹരിക്കാം. ആർപിഎഫ് ഇന്നലെ കസ്റ്റഡിയിലെടുത്ത എല്ലാവരും എറണാകുളം വരെയുള്ള ടിക്കറ്റെടുത്തിരുന്നു. ചങ്ങല വലിച്ചതിനെ തുടർന്ന് അര മണിക്കൂർ വൈകിയാണ് ഹൗറ എക്സ്‌പ്രസ് ആലുവയിൽ നിന്നു പുറപ്പെട്ടത്. തൊട്ടുപിന്നാലെ വന്ന ചെന്നൈ ആലപ്പുഴ എക്സ്‌പ്രസ് അത്രയും സമയം ഇവിടെ പിടിച്ചിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP