Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി എങ്ങനെ വർധിപ്പിക്കാം, മാനസിക പിരിമുറുക്കം കുറക്കുന്നതെങ്ങനെ,ശരീരത്തിന്റെ ഫിറ്റ്നസ് എങ്ങനെ നിലനിർത്താം...; സൗജന്യ സേവനവുമായി പ്രിവൻഷ്യ വെൽനസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഈ കോവിഡ് കാലത്ത് മാതാപിതാക്കൾക്കു വേണ്ടിയോ, കുടുംബത്തിനു വേണ്ടിയോ, സമൂഹത്തിന് വേണ്ടിയോ സമയം കണ്ടെത്താൻ കഴിയാതിരുന്ന തിരക്കുള്ള മനുഷ്യൻ വീട്ടിലിക്കാൻ നിർബന്ധിതരായിരിക്കുന്നു. ഈ രോഗത്തെ എങ്ങനെ നേരിടണമെന്ന് അറിയാതെ ലോകം പകച്ചു നിൽക്കുകയാണ്. ഈ അവസരത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന Preventia Wellness (പ്രിവൻഷ്യ വെൽനസ്) തങ്ങളുടെ portal Bb http://care.preventiawellness.com/ ലൂടെ വ്യത്യസ്ത വൈദ്യ ശാഖകളിലെ ഡോക്ടർമാരുടെ അഭിപ്രായങ്ങൾ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി എങ്ങനെ വർധിപ്പിക്കാം, മാനസിക പിരിമുറുക്കം എങ്ങനെ കുറക്കാം, മെറ്റബോളിസം എങ്ങനെ മെച്ചപ്പെടുത്താം, ശരീരത്തിന്റെ ഫിറ്റ്നസ് എങ്ങനെ നിലനിർത്താം എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ വീഡിയോകൾ കാണാവുന്നതാണ്. അലോപ്പതി, സിദ്ധ, ഹോമിയോപ്പതി, യോഗ, സൈക്കോളജി, സൈക്കോതെറാപ്പി, ന്യട്രീഷ്യൻ, എന്നീ മേഖലകളിലുള്ള വിദഗ്ദ്ധർ തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നു. ലോക്ഡൗൺ കാലത്ത് കാര്യമായ വ്യായാമം ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവർ, ക്വാറന്റൈൻ ചെയ്ത് ഇരിക്കുന്നവർ, ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ മുതലായ എല്ലാവർക്കും ഇത് പ്രയോജനം ചെയ്യും. ഈ കോവിഡ് കാലത്തിന് ശേഷവും ഇതിലെ അറിവുകൾ നമ്മുടെ നിത്യ ജീവിതത്തിൽ ഗുണം ചെയ്യും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മറാഠി, തമിഴ് മുതലായ ഭാഷകളിൽ വീഡിയോകൾ ഇപ്പോൾ ഉണ്ട്. കൂടുതൽ ഭാഷകളിൽ കൂടുതൽ ഡോക്ടർമാർ വീഡിയോകൾ ഉണ്ടാക്കുന്നുണ്ട്്. എത്രയും അധികം പേർക്ക് ഗുണം കിട്ടുന്നതിനുവേണ്ടിയാണ് ഇങ്ങനെ പല ഭാഷകളിൽ ചെയ്യുന്നത്. ഇതൊരു സൗജന്യ സേവനം ആണെന്നും വക്താക്ക അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP