Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുറ്റത്ത് നിന്ന തെങ്ങ് വീണത് പുരപ്പുറത്തേക്ക്; വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മക്ക് പരിക്ക്

മുറ്റത്ത് നിന്ന തെങ്ങ് വീണത് പുരപ്പുറത്തേക്ക്; വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വീടിന് മുകളിലേക്ക് തെങ്ങ് പിഴുത് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് പരിക്ക്. താമരക്കുളം നടീൽവയലിൽ മൂലപ്പുരയിൽ അച്ചുതന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് ഭാര്യ ഭവാനിക്കാണ് (60) പരിക്കേറ്റത്. ഇവരെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം നടന്നത്. സംഭവ സമയം അച്ചുതൻ വരാന്തയിലും ഭവാനി വീടിനുള്ളിലും കിടന്നുറങ്ങുകയായിരുന്നു. വീട്ടുമുറ്റത്ത് നിന്ന തെങ്ങാണ് പിഴുത് വീണത്. തെങ്ങ് വീണ് വീടിന്റെ ഭിത്തി തകർന്നാണ് ഭവാനിക്ക് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. മുകളിൽ നിന്നും ചെങ്കല്ല് വീണ് കൈക്ക് ഒടിവു പറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP