Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂട്ടറിന് പിന്നിൽ ടോറസ് ഇടിച്ച് വീട്ടമ്മ മരിച്ചു; സാലമ്മ അപകടത്തിൽപെട്ടത് മകനൊപ്പം പള്ളിയിലേക്ക് പോകവെ

സ്‌കൂട്ടറിന് പിന്നിൽ ടോറസ് ഇടിച്ച് വീട്ടമ്മ മരിച്ചു; സാലമ്മ അപകടത്തിൽപെട്ടത് മകനൊപ്പം പള്ളിയിലേക്ക് പോകവെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സ്‌കൂട്ടറിൽ മകനോടൊപ്പം യാത്ര ചെയ്യവേ ടോറസ് ഇടിച്ച് വീട്ടമ്മ മരിച്ചു. മണിപ്പുഴ നാലുവരിപ്പാതയിൽ മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന പള്ളം കുമരകത്തു വീട്ടിൽ സാലമ്മ(50)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ജോമോനെ നിസാര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ നാലുവരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനിലായിരുന്നു അപകടം. പള്ളിയിലേയ്ക്കു പോകുന്നതായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇരുവരും. പന്നിമറ്റത്തെ വീട്ടിൽ നിന്നും മണിപ്പുഴ ജംഗ്ഷനിൽ എത്തിയപ്പോൾ, പിന്നാലെ എത്തിയ ടോറസ് ലോറി, ഇവരുടെ സ്‌കൂട്ടറിന്റെ പിന്നിൽ തട്ടുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ വീട്ടമ്മ തൽക്ഷണം മരിച്ചു.

നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ റോഡിന്റെ ഒരു വശത്തേയ്ക്കു മറിഞ്ഞു. സാലമ്മ റോഡിൽ തലയിടിച്ചു വീണു. ഇവർ റോഡിൽ വീണു കിടക്കുന്നത് കണ്ട് ഓടിയെത്തിയ ഓട്ടോ ഡ്രൈവർമാരാണ് രണ്ടു പേരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സാലമ്മ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP