Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉച്ച മയക്കം കഴിഞ്ഞ് വന്ന മകൾ അമ്മയെ കണ്ടില്ല; പരിശോധനയിൽ കണ്ടത് ചോര വാർന്ന് വീടിന് പിന്നിൽ മരിച്ചു കിടക്കുന്ന അമ്മയെ; ദാരുണാന്ത്യം സംഭവിച്ചത് അടൂർ പന്നിവിഴയിൽ വിൻസിക്ക്

ഉച്ച മയക്കം കഴിഞ്ഞ് വന്ന മകൾ അമ്മയെ കണ്ടില്ല; പരിശോധനയിൽ കണ്ടത് ചോര വാർന്ന് വീടിന് പിന്നിൽ മരിച്ചു കിടക്കുന്ന അമ്മയെ; ദാരുണാന്ത്യം സംഭവിച്ചത് അടൂർ പന്നിവിഴയിൽ വിൻസിക്ക്

ശ്രീലാൽ വാസുദേവൻ

അടൂർ: തുണിയെടുക്കാൻ കയറിയ വീട്ടമ്മ ടെറസിൽ നിന്ന് വീണു ചോര വാർന്നു മരിച്ചു. ഉച്ച മയക്കത്തിലായിരുന്ന 12 വയസുള്ള മകൾ അമ്മ വീണത് അറിയാതെ കാത്തിരുന്നു. പന്നിവിഴ കരിമ്പന്നൂർ ബഥേൽ ഹൗസിൽ റജിയുടെ ഭാര്യ.വിൻസി (40) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം. വിൻസിയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് കനത്ത മഴ പെയ്തതോടെ മകൾ കിടന്നുറങ്ങി. ഈ സമയം ടെറസിലുണ്ടായിരുന്ന തുണി എടുക്കാൻ കയറിയതാണ് വിൻസി. കാൽ വഴുതി ഷേഡിൽ തലയിടിച്ച് നിലത്ത് വീഴുകയായിരുന്നു. തുണി ഒക്കെ ഷേഡിൽ കുരുങ്ങി കിടക്കുന്നുണ്ടായിരുന്നു.

വൈകിട്ട് ആറു മണിയോടെ ഉറക്കമുണർന്ന മകൾ അമ്മയെ വിളിച്ചെങ്കിലും കണ്ടില്ല. തുടർന്ന് കുട്ടി കുളി ഒക്കെ കഴിഞ്ഞു വന്നു. അയൽ വീട്ടിൽ എവിടെയെങ്കിലും പോയതാകുമെന്ന് കരുതി അവിടേക്ക് വിളിച്ചെങ്കിലും ചെന്നിട്ടില്ലെന്ന് മറുപടി ലഭിച്ചു. ഭയന്നു പോയ മകൾ അച്ഛനെ വിളിച്ചു വരുത്തി. പരിസരത്ത് നടത്തിയ തെരച്ചിലിൽ ചോര വാർന്ന നിലയിൽ വിൻസിയെ കണ്ടെത്തി. അപ്പോഴേക്കും ഇവർ മരിച്ചിരുന്നു. നേരത്തേ തന്നെ വീണ വിൻസി ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്ന് ചോര വാർന്ന് മരിച്ചതാകാം എന്നാണ് നിഗമനം. വീട്ടുകാർ വിവര മറിയിച്ചതിനെ തുടർന്ന് അടൂർ ഇൻസ്‌പെക്ടർ യു.ബിജുവിന്റെ നേത്യത്വത്തിൽ പൊലീസ് സ്ഥല ത്തെത്തി മേൽനടപടി സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP