Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഭരണം വാങ്ങാനെന്ന മട്ടിൽ ജൂവലറികളിലെത്തും; മുക്കുപണ്ടം വച്ച് പകരം സ്വർണാഭരണം മോഷ്ടിക്കും; വീട്ടമ്മ പിടിയിൽ

ആഭരണം വാങ്ങാനെന്ന മട്ടിൽ ജൂവലറികളിലെത്തും; മുക്കുപണ്ടം വച്ച് പകരം സ്വർണാഭരണം മോഷ്ടിക്കും; വീട്ടമ്മ പിടിയിൽ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ആഭരണം വാങ്ങാനെന്ന വ്യാജേനെയെത്തി മുക്കുപണ്ടം വച്ച് ജുവലറികളിൽ നിന്നും സ്വർണാഭരണം മോഷ്ടിച്ചിരുന്ന വീട്ടമ്മ പിടിയിൽ. വടശേരിക്കര കുമ്പളാംപൊയ്ക ചെങ്ങറമുക്ക് പുലിമല നിരമേൽ വീട്ടിൽ മേഴ്സി മാത്യു ( ലിസി-55 ) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.

എസ്സിഎസ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന എസ്‌പി ജൂവലറിയിൽ നടത്തിയ മോഷണ ശ്രമത്തിനിടെയാണ് മേഴ്സി പിടിയിലായത്. ആഭരണം വാങ്ങാനെന്ന വ്യാജേനെ ജൂവലറികളിൽ എത്തി ആഭരണങ്ങൾക്ക് പകരമായി ഏകദേശം അതേ തൂക്കം വരുന്ന മുക്കുപണ്ടം വച്ച് സ്വർണം മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.

വ്യാജ മോതിരം വച്ച് സ്വർണ്ണ മോതിരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ഡിസംബറിൽ മേഴ്സി ഇതേ ജുവലറിയിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. സ്വർണത്തിൽ കുറവ് കണ്ടതിനെ തുടർന്ന് സിസിടിവി പരിശോധിച്ചതിൽ നിന്നും മേഴ്സിയെ തിരിച്ചറിഞ്ഞിരുന്നു. ചെറിയ അളവ് സ്വർണം മാത്രം നഷ്ടപ്പെട്ടതിനാൽ ജുവലറി ഉടമ അന്ന് പരാതി നൽകിയിരുന്നില്ല.

തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും എത്തി സ്വർണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മേഴ്സിക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP