Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിഴക്കേ കോട്ടയിലെ ബിസ്മി ഹോട്ടൽ നഗരസഭ പൂട്ടിച്ചത് സാമ്പാറിൽ പുഴു കണ്ടെത്തിയതിനെ തുടർന്ന്; സംഭവം തൃശൂർ സ്വദേശികളായ സ്ത്രീകളടക്കമുള്ളവർ രാത്രി ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറിയപ്പോൾ; പുഴുവിനെ കണ്ടെത്തിയത് മസാലദോശയ്‌ക്കൊപ്പം നൽകിയ സാമ്പാറിൽ

കിഴക്കേ കോട്ടയിലെ ബിസ്മി ഹോട്ടൽ നഗരസഭ പൂട്ടിച്ചത് സാമ്പാറിൽ പുഴു കണ്ടെത്തിയതിനെ തുടർന്ന്; സംഭവം തൃശൂർ സ്വദേശികളായ സ്ത്രീകളടക്കമുള്ളവർ രാത്രി ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറിയപ്പോൾ; പുഴുവിനെ കണ്ടെത്തിയത് മസാലദോശയ്‌ക്കൊപ്പം നൽകിയ സാമ്പാറിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം ; സാമ്പാറിൽ പുഴു കണ്ടെത്തിയതിനെ തുടർന്നു കിഴക്കേ കോട്ടയിലെ ബിസ്മി ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി പൂട്ടിച്ചു. കിഴക്കേകോട്ടയിലെ ബിസ്മി ഹോട്ടലാണ് അടച്ചു പൂട്ടിയത്.നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയത്.തുടർന്ന് ഹോട്ടൽ താത്കാലികമായി അടച്ചിടാൻ നിർദ്ദേശിക്കുകയായിരുന്നു.

ഉപഭോകതാക്കളുടെ പരാതിയെ തുടർന്നാണ് ഭക്ഷണത്തിൽ പുഴുവരിച്ചതായി നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചത്.എൻജിനീയറിങ് പ്രവേശന അലോട്ട്‌മെന്റുമായി ബന്ധപ്പെട്ടു നഗരത്തിലെത്തിയ തൃശൂർ സ്വദേശികളായ സ്ത്രീകളടക്കമുള്ളവർ രാത്രി ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറിയപ്പോഴാണു സംഭവം.ക്ഷേത്രദർശനം കഴിഞ്ഞാണ് ഇവർ ഹോട്ടലിലെത്തിയത്. ഇവർ മസാലദോശ ഓർഡർ ചെയ്തു വരുത്തി സാമ്പാർ കൂട്ടി കഴിച്ചപ്പോഴാണു പുഴവിനെ കണ്ടത്. തുടർന്നു ഹോട്ടൽ അധികൃതരുമായി തർക്കമായതോടെ ജനം തടിച്ചൂകൂടി.

പിന്നീടു വിവരമറിഞ്ഞു നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവരുടെ പരിശോധനയിൽ കൂടുതൽ പുഴുവിനെ കണ്ടെത്തി. തുടർന്നാണ് ഹോട്ടൽ പൂട്ടാൻ നിർദേശിച്ചത്.നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നൈറ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസക്കാലമായി നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകൾ പരിശോധിച്ച് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP