Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൊബൈൽ വഴി ബന്ധം സ്ഥാപിച്ച് രാത്രി വീട്ടിലേക്കു വിളിച്ചു വരുത്തി; അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ; ആറുപേർക്കെതിരെ കേസ്

മൊബൈൽ വഴി ബന്ധം സ്ഥാപിച്ച് രാത്രി വീട്ടിലേക്കു വിളിച്ചു വരുത്തി; അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ; ആറുപേർക്കെതിരെ കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ  സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ. ആറുപേർക്കെതിരെ കേസ്. അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായ പരാതിയിൽ യുവതിയടക്കം ആറുപേർക്ക് എതിരേ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. സംഘത്തിലെ മൂന്നുപേരയാണ് അറസ്റ്റു ചെയ്തത്.

മലപ്പുറം താഴെക്കോട് മേലേകാപ്പുപറമ്പ്സോദേശി പൂതൻകോടൻ വീട്ടിൽ ഷബാന(37), ആലിപ്പറമ്പ് വട്ടപറമ്പ് സോദേശി പീറാലി വീട്ടിൽ ഷബീറലി (37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22) എനിവരെയാണ്പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്.രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

അലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായും ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പെരിന്തൽമണ്ണ സിഐ പ്രംജിത്ത് , എസ് ഐ ഷിജോ സി തങ്കച്ചൻ , എസ് സി പി ഓ ഷൗക്കത്ത് , രാകേഷ് , മിഥുൻ , സി പി ഒ സൽമാൻ പള്ളിയാൽ തൊടി , സജീർ മുതുകുർശ്ശി , അജിത്ത് , സൗമ്യ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്പ്രതികളെ പെരിന്തൽമണ്ണ മജിസ്‌ട്രെറ്റ് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP