Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം കിളിമാനൂരിൽ തേനീച്ചയുടെ കുത്തേറ്റ് 36 പേർക്ക് പരുക്ക്; ഒരാൾ മരിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ തേനീച്ചയുടെ കുത്തേറ്റ് 36 പേർക്ക് പരുക്ക്; ഒരാൾ മരിച്ചു

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കിളിമാനൂർ പുല്ലയിൽ തേനീച്ചയുടെ കുത്തേറ്റ് 36 പേർക്ക് പരുക്ക്. ഒരാൾ മരിച്ചു. പുല്ലയിൽ മൊട്ടലുവിള രേവതി ഭവനിൽ വി.ബാബു ആണ് മരിച്ചത്. മൊട്ടലുവിള വാട്ടർടാങ്കിന് സമീപം മരത്തിന്മേലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് രാവിലെ ഒൻപതരയോടെയാണ് തേനീച്ചകൾ പ്രദേശവാസികളെ ആക്രമിച്ചത്.

ഇതുവഴി പോയ ഇരുചക്ര വാഹനയാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു. വൈകിട്ട് മൂന്നുമണിയോടെ വീണ്ടും തേനീച്ചകളുടെ ആക്രമണത്തിൽ കൂടുതൽ പേർക്ക് പരുക്കേറ്റു. നഗരൂർ പൊലീസും വെഞ്ഞാറമൂട്‌നിന്ന് ഫയർഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP