Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയെ അക്രമിക്കാൻ ശ്രമിച്ച മകനെ ഹോം നഴ്‌സ് കുത്തികൊന്നു; മകൻ ലഹരിക്കടിമയായിരുന്നെന്നും അക്രമിക്കുന്നതിനിടെ പിടിച്ചു മാറ്റാൻ സാധിക്കാത്തതിനാലാണ് കുത്തിയതെന്നും മൊഴി; മകൻ വീട്ടിലെത്തി കലഹിക്കുന്നത് പതിവായിരുന്നെന്നും ഹോം നഴ്‌സ്

അമ്മയെ അക്രമിക്കാൻ ശ്രമിച്ച മകനെ ഹോം നഴ്‌സ് കുത്തികൊന്നു; മകൻ ലഹരിക്കടിമയായിരുന്നെന്നും അക്രമിക്കുന്നതിനിടെ പിടിച്ചു മാറ്റാൻ സാധിക്കാത്തതിനാലാണ് കുത്തിയതെന്നും മൊഴി; മകൻ വീട്ടിലെത്തി കലഹിക്കുന്നത് പതിവായിരുന്നെന്നും ഹോം നഴ്‌സ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അമ്മയെ ആക്രമിക്കാൻ ശ്രമിച്ച മകനെ ഹോം നഴ്‌സ് കുത്തിക്കൊന്നു. എറണാകുളം പാലാരിവട്ടത്താണ് സംഭവം. പാലാരിവട്ടം കളവത്ത് റോഡിൽ ചെല്ലിയംപുറം തോബിയാസ് (35) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഹോം നഴ്സ് ലോറൻസിനെ (52) പൊലീസ് അറസ്റ്റുചെയ്തു. തോബിയാസ് കടുത്ത ലഹരിക്ക് അടിമായായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ഒടുവിൽ സഹിക്ക വയ്യാതെയാണ് കത്തികൊണ്ട് കുത്തിയതെന്ന് ലോറൻസ് പറയുന്നു. 

തൃശൂർ സ്വദേശിയായ ലോറൻസ് ഒരു വർഷമായി ഇവിടെ ഹോം നഴ്സായി ജോലി നോക്കുന്നു.കുത്തേറ്റതിനെ തുടർന്ന് രക്തം വാർന്നാണ് തോബിയാസ് മരിച്ചത്. തോബിയാസിന്റെ അമ്മ വിളിച്ചറിയിച്ചതിനെ തുടർന്ന് ഇവരുടെ മകളാണ് പൊലീസിനെ വിവരമറിയിച്ചത്. എന്നാൽ, പൊലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുത്തിയതിനുശേഷം വീട്ടിൽ തന്നെ ഉണ്ടായിരുന്ന ലോറൻസിനെ പൊലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. തോബിയാസ് പലപ്പോഴും അമ്മയെയും ലോറൻസിനെയും ആക്രമിക്കാറുണ്ടെന്നും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിനിടെ ലോറൻസ് ഇയാളെ കുത്തുകയായിരുന്നെന്നും പൊലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പലതവണ കഞ്ചാവ് കേസിൽ പെട്ടിട്ടുള്ളയാളാണ് കൊല്ലപ്പെട്ട തോബിയാസെന്നാണ് പൊലീസ് നൽകുന്ന സൂചന. അവിവാഹിതനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP