Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയം നഗരസഭയിലെയും ജില്ലയിലെ നാല് പഞ്ചായത്തുകളിലെയും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രൊഫഷണൽ കോളേജുകൾ അവധിയില്ല; തലസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന വെട്ടുകാട് സെന്റ് മേരീസിന് മാത്രം അവധി; കണ്ണൂർ ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം നഗരസഭയിലെയും ജില്ലയിലെ നാല് പഞ്ചായത്തുകളിലെയും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രൊഫഷണൽ കോളേജുകൾ അവധിയില്ല; തലസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന വെട്ടുകാട് സെന്റ് മേരീസിന് മാത്രം അവധി; കണ്ണൂർ ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റിയിലെയും ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലെയും പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (ജൂലായ് 22) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.പല വ്യാജ അവധി വാർത്തകളും വരുന്നുണ്ട്. അതത് ജില്ലയിലെ 1077 എന്ന നമ്പർ വിളിച്ചാൽ ജില്ലാ ഇ.ഓ.സികളിൽ നിന്നും കൃത്യമായ വിവരം ലഭിക്കും.

തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന വെട്ടുകാട് സെന്റ് മേരീസ് എൽ.പി. സ്‌കൂളിന് ജില്ലാ കളക്ടർ ഇന്ന് (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കും. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കളക്ടർ കെ. ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചു. അതേസമയം കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസ്.എസ്സിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാൽ ജില്ലാ കളക്ടറുടെയും ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെയും ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകളിൽ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ.

വ്യാജ അറിയിപ്പുകൾ അവഗണിക്കണമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.മഴ കനത്ത പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചെന്ന നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇൻഫർമേഷൻ ഓഫീസർ പ്രത്യേക അറിയിപ്പ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP