Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതപഠനശാലകൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ മാർച്ച്; ഐക്യവേദിക്കാർ ഇറക്കിയതിന്റെ ഇരട്ടിയാളുകളെ ഇറക്കി പോപ്പുലർ ഫ്രണ്ട്; മഞ്ചേരിയിലും തിരുവനന്തപുരത്തും സംഘർഷം ഒഴിവാക്കിയത് പൊലീസിന്റെ അവസരോചിതമായ ഇടപെടൽ

മതപഠനശാലകൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ മാർച്ച്; ഐക്യവേദിക്കാർ ഇറക്കിയതിന്റെ ഇരട്ടിയാളുകളെ ഇറക്കി പോപ്പുലർ ഫ്രണ്ട്; മഞ്ചേരിയിലും തിരുവനന്തപുരത്തും സംഘർഷം ഒഴിവാക്കിയത് പൊലീസിന്റെ അവസരോചിതമായ ഇടപെടൽ

തിരുവനന്തപുരം/മലപ്പുറം : മുസ്ലിം മതപഠന കേന്ദ്രങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും ഒരേ ദിവസം വ്യത്യസ്ത സമരങ്ങൾ. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കരുതലോടെ പെരുമാറി. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളുമുണ്ടായില്ല. സംസ്ഥാനത്തെ രണ്ടു മതപഠന കേന്ദ്രങ്ങളിലേക്കു ഹിന്ദു ഐക്യവേദി മാർച്ച് നടത്തി. രണ്ടുകേന്ദ്രങ്ങളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംരക്ഷണ സമരം സംഘടിപ്പിച്ചു. വൻ പൊലീസ് സന്നാഹത്തിൽ സമരങ്ങൾ സമാധാനപരമായി സമാപിച്ചു.

തിരുവനന്തപുരത്തു മതപരിവർത്തനം ആരോപിച്ച് ഊറ്റുകുഴി സലഫി സെന്ററിലേക്കു നടത്തിയ ഹിന്ദു ഐക്യവേദി മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു ഉദ്ഘാടനം ചെയ്തു. ആയുർവേദ കോളജ് ജംക്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് പുളിമൂടു ജംക്ഷനിൽ പൊലീസ് തടഞ്ഞു. സലഫി സെന്ററിനു മുന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷണ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി ബി.നൗഷാദ് ഉദ്ഘാടനം ചെയ്തു. രണ്ട് പ്രതിഷേധങ്ങളും നേർക്കുനേർ വരാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. പ്രതിഷേധത്തിനിടെ അക്രമം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവത്തോടെ എടുത്തായിരുന്നു ഇത്.

മലപ്പുറത്തും ഇത് തന്നെയാണ് സംഭവിച്ചത്. മഞ്ചേരിക്കു സമീപം ചെരണിയിലെ മതപഠന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഐജിബിടിയിൽനിന്നു തുടങ്ങിയ മാർച്ച് കച്ചേരിപ്പടി ബൈപ്പാസിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിലിരുന്നു. ഇതേ സമയം മുസ്‌ലിം സ്ഥാപനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കച്ചേരിപ്പടിയിൽ ഉപരോധവും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മഞ്ചേരിയിൽ ഇരുവിഭാഗത്തിനും മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. രണ്ടായിരത്തോളം പേർക്കെതിരെ കേസെടുത്തു.

ഇതിനൊപ്പം പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. തിരുവനന്തപുരത്തും മഞ്ചേരിയിലും പൊലീസും പരമാവധി സംയമനം പാലിച്ചു. പൊലീസിന് ലാത്തി വീശേണ്ട സാഹചര്യം ഉണ്ടായാൽ പോലും അത് വലിയ അക്രമം ഉണ്ടാക്കുമെന്നായിരുന്നു ഇന്റലിജൻസ് നിഗമനം. ഐക്യവേദി ഇറക്കിയതിന്റെ ഇരട്ടി ആളുകളുമായിട്ടായിരുന്നു പോപ്പുലർ ഫ്രണ്ട് മാർച്ച്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP