Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജൂനിയർ അദ്ധ്യാപകരോടുള്ള അവഗണന; ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സത്യഗ്രഹ വാരം നാളെ മുതൽ

ജൂനിയർ അദ്ധ്യാപകരോടുള്ള അവഗണന; ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സത്യഗ്രഹ വാരം നാളെ മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹയർ സെക്കൻഡറിയിലെ ജൂനിയർ അദ്ധ്യാപകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു ഹയർ സെക്കന്റി ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സത്യഗ്രഹ വാരം നടത്തും.നാളെ രാവിലെ 10 നു സെക്രട്ടറിയേറ്റ് നടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ: എം.കെ. മുനീർ, എൻ.കെ. പ്രേമചന്ദ്രൻ, കെ.പി.എ. മജീദ് തുടങ്ങിയവർ അഭിവാദ്യം ചെയ്യും.

അനീതിക്ക് വേഗത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ കെ.എച്ച്.എസ്.ടി.യു സമരപരമ്പരയ്ക്കു നേതൃത്വം കൊടുക്കുമെന്നു ഭാരവാഹികളായ കെ.ടി. അബ്ദുൽ ലത്തീഫ്, സി.ടി.പി. ഉണ്ണി മൊയ്തീൻ, ഡോ: എസ്. സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP