Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശങ്കയ്ക്ക് വകയില്ല; മൂന്ന് മുതൽ നാല് ഡിഗ്രിവരെ ചൂടുയർന്നേക്കുമെന്ന മുന്നറിയിപ്പ് പിൻവലിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ആശങ്കയ്ക്ക് വകയില്ല; മൂന്ന് മുതൽ നാല് ഡിഗ്രിവരെ ചൂടുയർന്നേക്കുമെന്ന  മുന്നറിയിപ്പ് പിൻവലിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ താപനിലയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രിവരെ ചൂടുയർന്നേക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. അതേസമയം അഞ്ച് ജില്ലകളിൽ താപനില മുപ്പത്തിഅഞ്ച് ഡിഗ്രി സെൽസ്യസിന് മുകളിലാണ്.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് താപനില 35 ഡിഗ്രി സെൽസ്യസിന് മുകളിലെത്തിയത്. കോട്ടയത്തും ആലപ്പുഴയിലും താപനില 37 ലേക്ക് കടന്നതോടെയാണ് ചൂട് ഇനിയും കൂടുമെന്ന മുന്നറിയിപ്പ് വന്നത്. താപനില മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽസ്യസ് ഉയരാനിടയുണ്ടെന്നും ജാഗ്രതപാലിക്കണമെന്ന നിർദ്ദേശവും വന്നു.

എന്നാൽ ഈ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പിൻവലിച്ചിരിക്കുകയാണ്. താപനില ഇപ്പോഴുള്ള നിലയിൽ തുടരും. എന്നാൽ ക്രമാതീതമായി ഉയരില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ടമഴക്കും സാധ്യതയുണ്ട്. ഇത്തവണ സംസ്ഥാനത്ത് വേനൽനേരത്തെ എത്തി.

ഡിസംബർ , ജനുവരി മാസങ്ങളിൽപോലും സാധാരണയുള്ള തണുപ്പുണ്ടായുമില്ല. വേനൽ കടുത്താൽ സമുദ്രത്തിന്റെ താപനിലയും ഉയർന്നേക്കാം. ഇത് കനത്തകാലവർഷത്തിനും വഴിയൊരുക്കാം. മാർച്ച് ഏപ്രിൽമാസങ്ങളിലെ താപനിലയും സമുദ്രത്തിന്റെചൂടും ജലപ്രവാഹങ്ങളും സൂക്ഷമമായി നിരീക്ഷിച്ചശേഷമാകും കാലവർഷത്തെക്കുറിച്ചുള്ള ആദ്യ പ്രവചനം കേന്ദ്രകാലാവസ്ഥാ വകുപ്പ് ഏപ്രിലിൽ പുറപ്പെടുവിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP