Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമ്പത് വർഷം കഴിഞ്ഞാൽ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ട് എത്താൻ കഴിയുമോ? മുംബൈ- അഹമ്മദാബാദ് മോഡൽ അതിവേഗ റെയിലിന് പിന്നാലെ അടുത്ത പദ്ധതി കേരളത്തിലെന്ന് സൂചന; അനുമതി കാത്ത് കേരളം

ഒമ്പത് വർഷം കഴിഞ്ഞാൽ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ട് എത്താൻ കഴിയുമോ? മുംബൈ- അഹമ്മദാബാദ് മോഡൽ അതിവേഗ റെയിലിന് പിന്നാലെ അടുത്ത പദ്ധതി കേരളത്തിലെന്ന് സൂചന; അനുമതി കാത്ത് കേരളം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാറിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നാണ് തിരുവനന്തപുരത്തു നിന്നും കണ്ണൂർ വരെയുള്ള അതിവേഗ റെയിൽവേ പാത. ഇതിനായുള്ള പഠനങ്ങളെല്ലാം നേരത്തെ തന്നെ സർക്കാർ പൂർത്തീകരിച്ചിരുന്നു. എന്നാൽ, വൻ ചിലവു വരുന്ന ഈ പദ്ധതി സ്വപ്‌നം മാത്രമാണെന്ന കരുതിയ മലയാൡകൾക്ക് മുമ്പിൽ യാഥാർത്ഥ്യത്തിന്റെ വഴി തെളിയുന്നു. രണ്ട് മണിക്കൂർ കൊണ്ട് കണ്ണൂരിലെത്താൻ പാകത്തിന് 300, 350 കിലോ മീറ്റർ വേഗത്തിലാണ് അതിവേഗ ട്രെയിനിന്റെ സഞ്ചാരം.

തിരുവനന്തപുരത്തുചേർന്ന ദക്ഷിണേന്ത്യൻ ആഭ്യന്തരമന്ത്രിമാരുടെയോഗത്തിൽ അതിവേഗറെയിൽപ്പാത ഉഡുപ്പിവരെനീട്ടുന്നതിന് റെയിൽവേയോട് സഹായംതേടാൻ യോഗം തീരുമാനിച്ചിരുന്നു. ജപ്പാൻ ധനസഹായത്തോടെ അഹമ്മദാബാദ്മുംബൈ അതിവേഗപാതയുടെ നിർമ്മാണത്തിന് അനുമതിലഭിച്ച സാഹചര്യത്തിൽ സാധ്യതാപഠനവും സർവേയും പൂർത്തിയാക്കിയ തിരുവനന്തപുരംകണ്ണൂർ പാതയ്ക്ക് ഈ വർഷം തന്നെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.

ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര ബജറ്റിൽ ഉണ്ടായേക്കും. നോട്ട് പിൻവലിക്കൽമൂലം ബാങ്കുകളിലെ നിക്ഷേപങ്ങളിൽ ഗണ്യമായ വർധനയുണ്ടായസാഹചര്യത്തിൽ വൻകിടപദ്ധതികൾക്ക് കേന്ദ്രസർക്കാർ അനുമതിനൽകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാരും കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷനും. പാതയ്ക്ക് അനുമതിലഭിച്ചാൽ ഒമ്പതുവർഷം കൊണ്ട് പണിപൂർത്തിയാക്കാനാവും. കേന്ദ്രസംസ്ഥാനസർക്കാരുകൾ സംയുക്തമായിരൂപംകൊടുക്കുന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിച്ചാവും അതിവേഗറെയിൽപ്പാത നടപ്പാക്കുക.

ഏതാണ്ട് 1,27,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നികുതികൾ കേന്ദ്രസംസ്ഥാന സർക്കാരുകൾ ഒഴിവാക്കിയാൽ ഏതാണ്ട് 6000 കോടിരൂപ ചെലവിൽനിന്നു കുറയ്ക്കാനാവും. പദ്ധതിനടത്തിപ്പിനുള്ള വായ്പയ്ക്കായി ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻഏജൻസിയുമായി പ്രാഥമികചർച്ചകൾ പൂർത്തിയായി വരുന്നു.

അതിവേഗ റെയിൽപ്പാതയ്ക്കായി നേരത്തെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നു. കേരളത്തിൽ നിലവിൽ 145,704 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും പ്രതിവർഷം പത്തുമുതൽ 12 ശതമാനം വാഹനപ്പെരുപ്പം ഉണ്ടാകുന്നുണ്ട്. ഇതുമൂലം റോഡുകളിൽ ഗതാഗത സ്തംഭനവും അപകടങ്ങളും വർദ്ധിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.

തിരുവനന്തപുരംകണ്ണൂർ അതിവേഗ പാത നിലവിൽ വരുമ്പോൾ റോഡപകടങ്ങളിൽ ഗണ്യമായതോതിൽ കുറവുവരുമെന്നാണ് ഡി.എം.ആർ.സിയുടെ പഠനത്തിൽ പറയുന്നത്. നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ കണക്കുകളനുസരിച്ച് പ്രതിദിനം 12പേർ സംസ്ഥാനത്ത് റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ്. ഈ വർഷം എട്ട് മാസത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 3093 പേർ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ മരണനിരക്ക് ദേശീയ ശരാശരിയായ 12.7 ശതമാനത്തോട് തൊട്ടടുത്ത് നിൽക്കുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം നടക്കുന്നത്. 395 പേർ കേവലം 264 ദിവസങ്ങൾക്കുള്ളിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൊട്ടുപിന്നിൽ 380 മരണങ്ങളുടെ കണക്കുമായി തിരുവനന്തപുരം ജില്ല. രാജ്യത്ത് പ്രതിദിനം 400 പേർക്ക് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരിൽ 54 ശതമാനം പേർ 15നും 34നുമിടയ്ക്ക് പ്രായമുള്ളവരാണ്.

സാമൂഹ്യ സാഹചര്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് ജനങ്ങളുടെ ഗതാഗത ആവശ്യങ്ങളും വർദ്ധിക്കുന്നുണ്ട്. ഭൂമിയുടെ ലഭ്യതക്കുറവ് മൂലം സംസംസ്്ഥാനത്ത് റോഡ് റെയിൽ വികസനത്തിനുള്ള സാധ്യതകൾ വളരെ വളരെ പരിമിതമാണ്. ഈ സാഹചര്യത്തിൽ വളരെ കുറച്ച് ഭൂമി ഏറ്റെടുക്കലിലൂടെ 430 കിലോമീറ്റർ അതിവേഗ റെയിൽപ്പാത പൂർത്തീകരിക്കാനാവുമെന്നാണ വിലയിരുത്തപ്പെടുന്നത്. ഈ പാതപൂർത്തിയായാൽ കേവലം രണ്ട് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താനാവും മണിക്കൂറിൽ 300 മുതൽ 350 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സഞ്ചരിക്കുന്നത്.

അതിവേഗ റെയിൽപ്പാത നിലവിൽ വരുന്നതോടെ ദീർഘദൂര ഗതാഗതത്തിനായി ഉപയോഗിക്കുന്ന സ്വകാര്യവാഹനങ്ങളുടെ ഉപയോഗം 50 ശതമാനംകൊണ്ട് കുറവ് വരുത്താനാവുമെന്നാണ് ഡി.എം.ആർ.സിയുടെ പ്രാഥമിക പഠനങ്ങൾ വലയിരുത്തുന്നത്. ഡി.എം.ആർ.സിയുടെ കണക്കുകളനുസരിച്ച് കേരളത്തിൽ പ്രതിവർഷം 40000 റോഡപകടങ്ങൾ ഉണ്ടാവുന്നുണ്ട്. ഏതാണ്ട് 4000 പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്നുണ്ട്.

സംസ്ഥാനത്തെ 30 ശതമാനം റോഡപകടങ്ങളും ദേശീയ പാതകളിലാണ് നടക്കുന്നത്. ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് 75 ശതമാനം അപകടങ്ങളും സംഭവിക്കുന്നത്. അതിവേഗ റെയിൽപ്പാത നിലവിൽ വന്നാൽ പ്രതിദിനം 10 ശതമാനം റോഡപകടങ്ങൾ കുറയ്ക്കാനും 15ലധികം ജീവനുകൾ രക്ഷിക്കാനും കഴിയുമെന്നത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്.
അതിവേഗ റെയിൽപ്പാത നിലവിൽ വന്നാൽ പ്രതിദിനം 8869 വാഹനങ്ങൾ റോഡുകളിൽ നിന്ന് വിട്ടുനിൽക്കുമെന്നുറപ്പാണ്. ദീർഘദൂര സഞ്ചാരത്തിന് വലിയ അളവിൽ ബുള്ളറ്റ് ട്രെയിൻ ഉപകരിക്കുമെന്നാണ് ഡി.എം.ആർ.സിയുടെ പഠനം വ്യക്തമാക്കുന്നത്. അതിവേഗപ്പാത നിലവിൽ വരുമ്പോൾ ശബ്ദഅന്തരീക്ഷ മലിനീകരണത്തോതും വൻതോതിൽ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP