Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമ ടിക്കറ്റിന് അധികനികുതി ഏർപ്പെടുത്താനുള്ള സർക്കാർ ശ്രമത്തിന് തിരിച്ചടി; ഹർജിയിൽ അന്തിമ വിധി വരുംവരെ തൽസ്ഥിതി തുടരാൻ നിർദ്ദേശം; ഹൈക്കോടതിയുടെ ഇടപെടൽ സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കേരള ഫിലിം ചേംബർ നൽകിയ ഹർജിയിൽ

സിനിമ ടിക്കറ്റിന് അധികനികുതി ഏർപ്പെടുത്താനുള്ള സർക്കാർ ശ്രമത്തിന് തിരിച്ചടി; ഹർജിയിൽ അന്തിമ വിധി വരുംവരെ തൽസ്ഥിതി തുടരാൻ നിർദ്ദേശം; ഹൈക്കോടതിയുടെ ഇടപെടൽ സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കേരള ഫിലിം ചേംബർ നൽകിയ ഹർജിയിൽ

കൊച്ചി: സിനിമാ ടിക്കറ്റുകൾക്ക് അധികനികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം പാളി. സിനിമാ ടിക്കറ്റുകൾക്ക് ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതികൂടി ഏർപ്പെടുത്താനുള്ള നീക്കത്തിനാണ് ഹൈക്കോടതി തടയിട്ടത്. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബർ നൽകിയ ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹർജിയിൽ അന്തിമ തീരുമാനമെടുക്കും വരെ നികുതിയുടെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. നിലവിൽ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോൾ അധിക നികുതി കൂടി വന്നാൽ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറയുമെന്നും വ്യവസായം തകരുമെന്നും പ്രതിനിധികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. സിനിമ ടിക്കറ്റിനു മാത്രമാണ് ഇരട്ട നികുതിയെന്നുമാണ് അവർ ചൂണ്ടിക്കാട്ടിയത്. ആവശ്യം അനുഭാവ പൂർവം പരിഗണിക്കാം എന്നറിയിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ എത്താതിരുന്നതോടെയാണ് കേരള ഫിലിം ചേംബർ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.

സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിക്കു മേൽ വീണ്ടും പത്തുശതമാനം വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. 100 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് 12 ശതമാനവും 100 രൂപയ്ക്ക് മുകളിൽ 18 ശതമാനവുമാണ് നിലവിലുള്ള നികുതി. 10 ശതമാനം അധിക വിനോദ നികുതിയും ഒരു ശതമാനം പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകൾക്കു 11 ശതമാനം വില വർധിക്കും. സർക്കാർ നിർദ്ദേശം പുറത്തു വന്നതോടെയാണ് ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ടവർ ഇതിനെതിരെ രംഗത്തു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP