Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല; മലയാള സർവകലാശാലയിൽ 2016 ൽ നടത്തിയ 10 അദ്ധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല; മലയാള സർവകലാശാലയിൽ 2016 ൽ നടത്തിയ 10 അദ്ധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെ മലയാള സർവകലാശാലയിൽ നടത്തിയ 10 അദ്ധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. 2016 -ൽ മലയാള സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ അദ്ധ്യാപക നിയമനങ്ങളാണ് റദ്ദാക്കിയത്. ഡോ. ജെയ്‌നി വർഗീസ്, ശ്രീജ വി, ഡോ. മഞ്ജുഷ വർമ്മ, ഡോ. കെ എസ് ഹക്കീം, ഡോ. ധന്യ ആർ, ഡോ. ശ്രീരാജ്, ഡോ. ശ്രീജ എൻ ജി, ഡോ. എസ് എസ് സ്വപ്ന റാണി, വിദ്യ ആർ, ഡോ. സുധീർ സലാം എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. കെ. ജയകുമാർ ഐഎഎസ് വൈസ് ചാൻസലർ ആയിരിക്കുമ്പോഴാണ് ഈ നിയമനങ്ങളെല്ലാം നടന്നത്.

അദ്ധ്യാപക നിയമനത്തിൽ പാലിക്കേണ്ട യുജിസി മാനദണ്ഡങ്ങൾ സർവകലാശാല പാലിച്ചിട്ടില്ല, അഭിമുഖ പാനൽ രൂപീകരണത്തിൽ നടത്തിയ വീഴ്ച, വിജ്ഞാപനം മുതലുള്ള മുഴുവൻ നടപടികളിലും സർവകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചകൾ എന്നിവ പരിഗണിച്ചാണ് വിധി. അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളായ ഡോ.സതീഷും മറ്റ് ഒമ്പത് പേരും നൽകിയ പരാതിയിലാണ് വിധി പ്രഖ്യാപിച്ചത്.

ജസ്റ്റിസ് ഷാജി പി ചാലി ബെഞ്ചിന്റേതാണ് വിധി. വാദി ഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് എംപി ശ്രീകൃഷ്ണൻ, അഡ്വ. മുഹമ്മദ് മുസ്തഫ എന്നിവർ ഹാജരായി. നിയമനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ തസ്തികകളിലേക്ക് പുതിയ നിയമനങ്ങൾ നടത്തുന്നതിനായി വിഞ്ജാപനം പുറപ്പെടുവിക്കും. പുതിയ നിയമനങ്ങൾ ഉണ്ടാകുന്നത് വരെ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP