Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെക്കൻ ജില്ലകളിൽ ഇന്നു വേനൽമഴയ്ക്കു സാധ്യത; കടൽ പ്രക്ഷുബ്ധമാകാനും രണ്ടു മീറ്റർവരെ തിരമാലകൾ ഉയരാമെന്നും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം; തീരപ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തെക്കൻ ജില്ലകളിൽ ഇന്നു വേനൽമഴയ്ക്കു സാധ്യത; കടൽ പ്രക്ഷുബ്ധമാകാനും രണ്ടു മീറ്റർവരെ തിരമാലകൾ ഉയരാമെന്നും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം; തീരപ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തെക്കൻ ജില്ലകളിൽ ഇന്നു വേനൽമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 12,13 തീയതികളിൽ മഴ വ്യാപകമായേക്കാം.കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വേനൽമഴയിൽ 61 ശതമാനം കുറവുണ്ടായി. കഴിഞ്ഞവർഷം മാർച്ച് 14 മുതൽതന്നെ സംസ്ഥാനത്ത് ശക്തമായ വേനൽമഴ ലഭിച്ചിരുന്നു. എന്നാൽ, ഒറ്റപ്പെട്ട നേരിയ മഴമാത്രമാണ് ഈവർഷം ലഭിച്ചത്. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസമാണ് വേനൽമഴയിൽ കുറവുണ്ടാകാൻ കാരണം.

പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖയോട് ചേർന്ന് 10,000 സ്‌ക്വയർ കിലോമീറ്ററിൽപ്പരം പ്രദേശത്തെ താപനില ഒന്നുമുതൽ അഞ്ച് ഡിഗ്രിവരെ കൂടുന്നതാണ് എൽനിനോ പ്രതിഭാസം. നിലവിൽ ഒരു ഡിഗ്രിയോളം ചൂട് കൂടിയതായാണ് കണക്ക്. കടലിലെ തപനിലയിൽ വരുന്ന വ്യതിയാനം കരയിലെ മർദമേഖലകളിലും കാറ്റിന്റെ ഗതിയിലും മാറ്റമുണ്ടാക്കും.അതേസമയം ഇന്നു രാത്രി 11.30 വരെ തീരപ്രദേശത്തു കടൽ പ്രക്ഷുബ്ധമാകാനും 2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യ ബന്ധന വള്ളങ്ങൾ ഹാർബറിൽ കെട്ടി സൂക്ഷിക്കുക, തീരപ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഫോനി ചുഴലിക്കാറ്റിനെ തുടർന്നും കേരളത്തിലെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇന്ത്യയിൽ ഫോനി ചുഴലിക്കാറ്റ് നാശം വിതച്ചത്. ഒഡീഷയിലാണ് ഫോനി ഏറ്റവും നാശനഷ്ടങ്ങളുണ്ടാക്കിയത്. മണിക്കൂറിൽ 200 മീറ്റർ വേഗത്തിൽ വരെയായിരുന്നു കാറ്റ് വീശിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP