Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂനമർദ്ദം അതിതീവ്രന്യൂനമർദ്ദമായതോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത; കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാം; തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യത; മൽസ്യത്തൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകുന്നതിന് വിലക്ക്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

ന്യൂനമർദ്ദം അതിതീവ്രന്യൂനമർദ്ദമായതോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത; കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാം; തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യത; മൽസ്യത്തൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകുന്നതിന് വിലക്ക്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള തീരത്ത് ന്യനമർദ്ദം ശക്തമായതോടെ സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു. ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായതോടെയാണിത്. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമർദ്ദം അറബിക്കടലിലേക്ക് നീങ്ങുകയാണ്. ലക്ഷദ്വീപ് വഴി ന്യൂനമർദ്ദം കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്.

ന്യൂനമർദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റർ അകലെ മാത്രമാണ്.അടുത്ത മൂന്ന് ദിവസത്തിനുള്ളലിൽ സംസ്ഥാനത്ത് കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.വ്യാഴാഴ്ച വരെ കടലിൽ പോകരുതെന്നാണ് അറിയിപ്പ്. കേരളത്തിൽ നിന്ന് പോയ ബോട്ടുകൾ ലക്ഷദ്വീപ് തീരത്ത് അടുപ്പിച്ചു.കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. തിരമാലകൾ മൂന്ന് മീറ്ററോളം ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരളത്തിലും തെക്കൻ തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.അടുത്ത 48 മണിക്കൂറിൽ കേരളാ തീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേർന്നു.ശ്രീലങ്കയ്ക്കു പടിഞ്ഞാറും മാലദ്വീപിന് കിഴക്കും തെക്കൻ കേരളത്തിനു പടിഞ്ഞാറ് ലക്ഷദ്വീപുവരെയുമുള്ള കടലിൽ 14 വരെ ആരും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തിനു 390 കിലോമീറ്റർ തെക്ക്-തെക്കുപടിഞ്ഞാറൻ ദിശയിൽ നിലനിൽക്കുന്ന ന്യൂനമർദം, വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദം ആകുകയും ചെയ്യുമെന്നാണു നിരീക്ഷണം. കടലിനുള്ളിൽ കാറ്റിന്റെ വേഗം 65 കിലോമീറ്റർ വരെയും, തിരമാല സാധാരണയിൽനിന്നു 2.5 3.8 മീറ്റർ വരെയും ഉയരും. തെക്കൻ കേരളത്തിൽ ഈ മാസം 15 വരെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.

എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ഇവയുടെ താക്കോൽ തഹസിൽദാർമാരുടെ കയ്യിൽ സൂക്ഷിക്കാനും ജില്ലാ കലക്ടർമാർക്കു സർക്കാർ നിർദ്ദേശം നൽകി. എല്ലാ പോർട്ടുകളിലും ഹാർബറുകളിലും സിഗ്‌നൽ നമ്പർ 3 ഉയർത്തുക, കെഎസ്ഇബിയുടെ കാര്യാലയങ്ങൾ അടിയന്തിരഘട്ടത്തിൽ പ്രവർത്തിക്കാൻ പാകത്തിൽ ഒരുക്കുക, തീരദേശ താലൂക്ക് കൺട്രോൾ റൂമുകൾ 15 വരെ മുഴുവൻ സമയവും പ്രവർത്തിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP