Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈദരാബാദിലെ വനിതാ പത്രപ്രവർത്തക തുടങ്ങിയ റൈസ് ബക്കറ്റ് ചലഞ്ച് കേരളത്തിലേക്കും; പാവങ്ങളുടെ പട്ടിണി മാറ്റാനുള്ള പ്രചരണത്തിന് പ്രചോദനമാകാൻ ഉറച്ച് രാഷ്ട്രീയക്കാരും താരങ്ങളും

ഹൈദരാബാദിലെ വനിതാ പത്രപ്രവർത്തക തുടങ്ങിയ റൈസ് ബക്കറ്റ് ചലഞ്ച് കേരളത്തിലേക്കും; പാവങ്ങളുടെ പട്ടിണി മാറ്റാനുള്ള പ്രചരണത്തിന് പ്രചോദനമാകാൻ ഉറച്ച് രാഷ്ട്രീയക്കാരും താരങ്ങളും

കൊച്ചി: ഇന്ത്യയിൽ അത്ര സാധാരണമല്ലാത്ത ഒരു അസുഖമായ എ.എൽ.എസ് എന്ന നാഢീ രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ തലയിൽ ഐസ് വെള്ളമൊഴിച്ചുള്ള പരിപാടി ലോകം മുഴുവൻ ഹിറ്റായി. ഐസ്ബക്കറ്റ് വെള്ളമൊഴിയിൽ അല്പം കൂടു പ്രശസ്തി കിട്ടമെന്ന് കണ്ട് പലരും ഐസ് ബക്കറ്റ് ചലഞ്ചിന് തയ്യാറായി. എന്നാൽ ഹൈദരാബാദിൽ മാദ്ധ്യമപ്രവർത്തകയാണ് ഇന്ത്യൻ സാഹചര്യത്തിന് ഇണങ്ങുന്ന ശരിക്കൊരു ചലഞ്ചിന് തുടക്കമിട്ടത്. പാവങ്ങൾക്ക് ഒരു ബക്കറ്റ് നിറയെ അരി നൽകുന്ന റൈസ് ബക്കറ്റ് ചലഞ്ചിന് തുടക്കമിട്ട മഞ്ജു ലതാ കലാനിധിയുടെ ദൗത്യം ഇന്ത്യക്കാർ മുഴുവൻ ഏറ്റെടുത്ത മട്ടാണ്. പാവങ്ങൾക്ക് അന്നം നൽകാനുള്ള പദ്ധതി ഇന്ത്യ മുഴുവൻ പടർന്നു പിടിച്ചു.

ഈ ചലഞ്ച് ഏറ്റെടുക്കുന്നവർ ഒരു ബക്കറ്റ് അരിയോ ആഹാരവസ്തുക്കളോ പാവപ്പട്ടവർക്ക് സൗജന്യമായി നൽകേണ്ടതുണ്ട്. ഇതിന് കഴിയാത്തവർ 100 രൂപ സർക്കാർ ആശുപത്രിക്ക് സംഭാവന നൽകിയാലും മതിയെന്നാണ് നിബന്ധന. ഇതിന് പുറമെ മൂന്ന് കൂട്ടുകാരെ റൈസ് ബക്കറ്റ് ചലഞ്ചിൽ ഭാഗഭാക്കാക്കുന്നതിന് വേണ്ടി വെല്ലുവിളിക്കുകയും വേണം.

ഒരാഴ്‌ച്ച മുമ്പ് ആരംഭിച്ച റൈസ് ബക്കറ്റ് ചലഞ്ച് ഫേസ്‌ബുക്കിലൂടെ അതിവേഗം ഹിറ്റാകുകയും ചെയത്ു. ഈ പേജാരംഭിച്ച് ഒരു ദിവസത്തിനകം പതിനായിരത്തിനു മുകളിൽ ലൈക്കുകൾ ലഭിച്ചത് ഇതിന്റെ ജനകീയത വെളിവാക്കുന്നു. റൈസ് ബക്കറ്റ് ചലഞ്ച് ലഭിക്കുന്നവർ ദരിദ്രർക്ക് അരി നൽകുകയും ആ ചിത്രമെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും വേണം. കൂടാതെ റൈസ് ബക്കറ്റ് ചലഞ്ചിനായി വെല്ലുവിളിക്കുന്ന സുഹൃത്തുക്കളെ ചിത്രത്തിൽ ടാഗ് ചെയ്യുകയും വേണം.

ഇപ്പോൾ റൈസ് ബക്കറ്റ് ചലഞ്ച് കേരളത്തിലേക്കും പടർന്നു പിടിച്ചു. രാഷ്ട്രീയ നേതാക്കളും താരങ്ങളും റൈസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തികഴിഞ്ഞു. ഹൈബി ഈഡനാണ് രാഷ്ട്രീയക്കാരിൽ ഈ ചലഞ്ച് ഏറ്റെടുത്ത് ആദ്യം മുന്നോട്ടു വന്നത്. കൊച്ചി ആസ്ഥാനമായി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകളെ സഹായിക്കുന്നതിനും പട്ടിണി ഇല്ലായ്മ ചെയ്യുന്നതിനുമായി ആരംഭിച്ച സൂതികയിൽ നിന്നാണ് ഹൈബി ഈഡൻ റൈസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തത്. സേ നോ ടു ഹർത്താൽ മൂവ്‌മെന്റ് ലീഡർ രാജു പി. നായർ, വിപ്രോയിലെ സുധീർ മോഹൻ എന്നിവരെ വെല്ലുവിളി ഏറ്റെടുക്കാനായി ഹൈബി ക്ഷണിച്ചു.

സൂതികയിലെ പ്രസവ രക്ഷാതെറാപ്പിസ്റ്റ് മിനി പുരുഷോത്തമനാണ് ഹൈബി ഈഡൻ എംഎൽഎയെ അരി നൽകാനായി ചലഞ്ച് ചെയ്തത്. കുടുംബശ്രീയിൽ അംഗമായ മിനി സൂതികശ്രീ പരിപാടിയിൽ പരിശീലനം പൂർത്തിയാക്കിയതാണ്. തെരേസ എന്ന പാവപ്പെട്ട സ്ത്രീക്കാണ് മിനി ഒരു ബക്കറ്റ് അരി നൽകിയത്. ഈ വെല്ലുവിളി ഏറ്റെടുത്ത് ഹൈബി ഈഡൻ കളമശേരിയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കൊച്ചുറാണിക്ക് ഒരുബക്കറ്റ് അരി നൽകി. അനാവശ്യകാര്യങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട സോഷ്യൽ മീഡിയ ഇത്തരം മാനുഷിക കാര്യങ്ങളിൽ മുന്നിട്ടിറങ്ങുന്നത് മാതൃകയാണെന്നും ഹൈബി ഈഡൻ പറഞ്ഞു. എല്ലാവർക്കും ഇത് അനുകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പട്ടിണിക്ക് പരിഹാരം കാണാൻ യുവാക്കൾ സോഷ്യൽ മീഡിയയിലൂടെ ഇത്തരമൊരുകാര്യം ഏറ്റെടുക്കുകയാണെന്നും റിമ കല്ലിങ്കൽ, ആഷിക് അബു, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, രഞ്ജിനി ഹരിദാസ് എന്നിങ്ങനെ യുവാക്കളിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രമുഖരെ റൈസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുക്കാനായി ക്ഷണിച്ചിട്ടുണ്ടെന്നും സൂതിക ചീഫ് എക്‌സിക്യൂട്ടീവ് രേഖാ ബാബു പറഞ്ഞു. ഓണക്കാലം കൂടിയായതിനാൽ റൈസ് ബക്കറ്റ് ചലഞ്ച് കേരളത്തിലും ഹിറ്റാകുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP