Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രീത ഷാജിക്ക് കിടപ്പാടം തിരിച്ചുപിടിക്കാൻ സഹായ ഹസ്തം; ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതുവരെ പിരിഞ്ഞ് കിട്ടിയത് 16 ലക്ഷം രൂപ; സ്വർണാഭരണങ്ങൾ പണയപ്പെടുത്തി പണം നൽകാൻ സന്നദ്ധരായി വീട്ടമ്മമാർ; 24 ദിവസത്തിനകം അടയ്‌ക്കേണ്ടത് 43.5 ലക്ഷം രൂപ

പ്രീത ഷാജിക്ക് കിടപ്പാടം തിരിച്ചുപിടിക്കാൻ സഹായ ഹസ്തം; ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതുവരെ പിരിഞ്ഞ് കിട്ടിയത് 16 ലക്ഷം രൂപ; സ്വർണാഭരണങ്ങൾ പണയപ്പെടുത്തി പണം നൽകാൻ സന്നദ്ധരായി വീട്ടമ്മമാർ; 24 ദിവസത്തിനകം അടയ്‌ക്കേണ്ടത് 43.5 ലക്ഷം രൂപ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : സുഹൃത്തിന് വർക്ക് ഷോപ്പ് നിർമ്മിക്കുന്നതിന് വേണ്ടി ബാങ്ക് ലോണിന് ജാമ്യം നിന്ന് കിടപ്പാടം നഷ്ടപ്പെട്ട കൊച്ചി സ്വദേശിനി പ്രീത ഷാജിക്ക് ഭൂമി തിരിച്ചു പിടിക്കാൻ നാട്ടുകാർ ഒറ്റക്കെട്ടാവുന്നു. പലിശ രഹിത വായപയായി പൊതു ജനങ്ങളിൽ നിന്നും പണം പിരിച്ച് കോടതിയിൽ തുകയടയ്ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കോടതി വിധി പ്രകാരം 24 ദിവസത്തിനകം 43.5 ലക്ഷം രൂപ കെട്ടിവയ്ക്കണം ഈ തുക ബാങ്കിനും 1.89 ലക്ഷം രൂപ ലേലത്തിൽ പിടിച്ചയാൾക്കുമാണ് നൽകേണ്ടത്.

കുറഞ്ഞ സമയത്തിനുള്ളിൽ വലിയൊരു തുക കണ്ടെത്താൻ ഓട്ടോ ഡ്രൈവർ കൂടിയായ ഷാജിക്ക് കഴിയുന്നില്ല. അതിനാലാണ് പൊതു ജനങ്ങളിൽ നിന്നും പിരിച്ചെടുക്കാൻ ശ്രമം നടത്തുന്നത്. മനു മഞ്ഞുമ്മേൽ എന്ന കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ആദ്യ ഗഡു ചെക്കായി നൽകിയത്. ഇതിനോടകം പതിനാറ് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ വന്നുവെന്നാണ് വിവരം. മാത്രമല്ല ചില വീട്ടമ്മമാർ അവരുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി പണം നൽകുന്നതിനു മുന്നോട്ടു വന്നിട്ടുണ്ട്. മാനാടത്തു പാടം പാർപ്പിട സംരക്ഷണ സമിതിയുടെയും സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെയും പിന്തുണയിൽ പ്രീത ഷാജിയും കുടുംബവും നടത്തിയ സമരങ്ങളുടെയും പോരാട്ടത്തിന്റെയും ഫലമായിരുന്നു കോടതി വിധി.

തൊഴിലുടമയും സുഹൃത്തുമായിരുന്ന കണ്ണിപുറത്തുചാലിൽ സാജൻ എന്നയാൾക്ക് വർക്ക്‌ഷോപ്പ് നിർമ്മിക്കുന്നതിനു വേണ്ടി രണ്ടു ലക്ഷം രൂപ ലോൺ എടുക്കുന്നതിനു ജാമ്യം നിന്ന ഷാജിയുടെയും പ്രീതയുടെയും രണ്ടരക്കോടി രൂപ വില വരുന്ന കിടപ്പാടം ബാങ്കുകളും റിയൽഎസ്റ്റേറ്റ് മാഫിയയും ഡബ്റ്റ് റിക്കവറി ട്രിബ്യൂണലും ചേർന്നു തട്ടിയെടുത്തെന്നാണ് ആരോപണം.2.7 കോടി രൂപയുടെ കുടിശികയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഭൂമി ലേലം ചെയ്ത് വിറ്റത്. അതും 37.8 ലക്ഷം രൂപയ്ക്ക് ഡബ്റ്റ് റിക്കവറി ട്രിബ്യൂണൽ വഴി റിയൽ എസ്റ്റേറ്റ് സംഘത്തിന് അന്യായമായി ലേലം ചെയ്യുകയായിരുന്നെന്ന് ഇവർ ആരോപിക്കുന്നു.

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചു കഴിഞ്ഞാൽ ഭൂമിയുടെ ഒരു ഭാഗം വിറ്റ് എല്ലാവർക്കും പണം തിരികെ നൽകുമെന്നാണ് പ്രീത പറയുന്നത്. എന്നാൽ പ്രീത ഷാജിയുടെ ഭൂമി തിരിച്ചു പിടിക്കുന്നതിനായി എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ കളമശേരി ബ്രാഞ്ചിൽ തുറന്ന അക്കൗണ്ടിലൂടെയല്ലാതെ പണം പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. പ്രീതക്കും കുടുംബത്തിനും ഭൂമി തിരിച്ചു നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും ബാങ്കുകൾക്ക് ഈടു ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള അമിതാധികാരത്തിൽ കോടതി വിധിയിലൂടെ മാറ്റം വരുത്തിയിട്ടില്ലാത്തതിനാൽ ഇതിനെതിരായ ചെറുത്തു നിൽപു സമരങ്ങൾ തുടരണമെണെന്നാണു സമരസമിതിയുടെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP