സാഹസികതയുടെ സഹയാത്രികന് കേരളക്കരയുടെ ഒരു ബിഗ് സല്യൂട്ട്; കൊച്ചിയിൽ വമ്പൻ ഹെലികോപ്റ്റർ വീടിന് മുകളിലിറക്കി 26 പേരെ രക്ഷിച്ച് ക്യാപ്റ്റൻ പി. രാജ്കുമാർ; ഓഖി ദുരന്ത സമയത്ത് സാഹസികമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിന് രാജ്യം ശൗര്യചക്ര നൽകി ആദരിച്ചു;ഐഎൻഎസ് ഗരുഡയിലെ ഉദ്യോഗസ്ഥനായ രാജ്കുമാർ പാലക്കാട് സ്വദേശി

മറുനാടൻ ഡെസ്ക്
കൊച്ചി : ഇനിയൊരു ജീവനും പ്രളയ ദുരിതത്തിൽ പൊലിയരുതേ എന്ന പ്രാർത്ഥനയോടെ കേരളക്കര പ്രളയക്കെടുതിയെ നേരിടുമ്പോൾ സാഹസികത നിറഞ്ഞ രക്ഷാപ്രവർത്തനത്തിലൂടെ ജനഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ് മലയാളി കൂടിയായ ക്യാപ്റ്റൻ പി. രാജ് കുമാർ. കഴിഞ്ഞ ദിവസം നാവിക സേന രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
നാവിക സേനയുടെ സീകിങ് 42 സി എന്ന വമ്പൻ ഹെലികോപ്റ്റർ വീടിന് മകളിലിറക്കി 26 പേരെ സാഹസികമായി രക്ഷിക്കുന്ന വീഡിയോയായിരുന്നു അത്. വീഡിയോ നിമിഷങ്ങൾക്കകം തരംഗമാവുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപുണ്ടായ ഓഖി ദുരന്തത്തിൽ പ്രതികൂല കാലാവസ്ഥയ്ക്കിടയിലും സാഹസികമായി രക്ഷാപ്രവർത്തനം നടത്തിയതിന് ക്യാപ്റ്റൻ രാജ്കുമാറിനെ രാജ്യം ശൗര്യചക്ര മെഡൽ നൽകി ആദരിച്ചിരുന്നു. കാലവർഷം കലി തുള്ളി പെയ്യുമ്പോഴും രക്ഷാ ദൗത്യത്തിൽ വ്യാപൃതനായിരുന്നു അദ്ദേഹം.കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തിലെ ഐഎൻഎസ് ഗരുഡയിലെ ഉന്നത ഉദ്യോഗസ്ഥനായ രാജ്കുമാർ പാലക്കാട് സ്വദേശിയാണ്.
ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ ഹെലികോപ്റ്ററുകളിൽ ഒന്നാണ് സീകിങ് 42 സി. ഇത്ര വലിയ ഹെലികോപ്റ്റർ മരങ്ങൾക്കും മറ്റു കെട്ടിടങ്ങൾക്കും ഇടയിലൂടെ സുരക്ഷിതമായി ഒരു വീടിനു മുകളിൽ ഇറക്കുകയെന്നത് നിസാരമല്ല. തികഞ്ഞ വൈദഗ്ധ്യമുള്ളവർക്കു മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ ഉയരത്തിൽ സ്ഥായിയായി നിർത്തി ആളുകളെ പ്രത്യേക ലോഹ റോപ്പിലൂടെ തൂക്കിയെടുക്കുകയാണെങ്കിൽ (വിൻചിങ്) സമയനഷ്ടവും ഇന്ധനനഷ്ടവും ഏറെ വലുതാണ്. ക്യാപ്റ്റൻ രാജ്കുമാറിന്റെ ധൈര്യവും കൃത്യമായ ഇടപെടലിലും രക്ഷാപ്രവർത്തനം വേഗം നടത്താൻ സഹായിച്ചു. മിനിറ്റിൽ 203 തവണയാണ് സീകിങ് കോപ്റ്ററിന്റെ ബ്ലൈയ്ഡുകൾ കറങ്ങുന്നത്. വലിയ മെയിൻ റോട്ടർ ബ്ലൈയ്ഡുകൾ (കോപ്റ്ററിനു മുകളിലെ ഫാൻ ലീഫുകൾ) ഉള്ള സീകിങ് ഹെലികോപ്റ്റർ പരിമിതസ്ഥലത്ത് താഴെ എയർക്രാഫ്റ്റ് ഹാൻഡിലിങ്ങിന് പോലും ആളില്ലാതെ സുരക്ഷിതമായി ഇറക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ളതും.
സാഹസികത നിറഞ്ഞ പ്രവർത്തികൾ എന്നും ധൈര്യപൂർവം ഏറ്റെടുത്ത വ്യക്തിയാണ് രാജ്കുമാർ. ഓഖി ദുരന്തം ഉണ്ടായപ്പോൾ കടലിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികളെ വളരെ വേഗം കണ്ടെത്താനും രക്ഷിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഈ സമയത്തെ മികച്ച പ്രവർത്തനത്തിനാണ് യുദ്ധേതരഘട്ടത്തിൽ ആത്മത്യാഗത്തോടെയുള്ള അർപ്പണത്തിനു രാജ്യം നൽകുന്ന സൈനിക ബഹുമതിയായ 'ശൗര്യചക്ര' ക്യാപ്റ്റനെ തേടിയെത്തിയത്. നിർണായക സമയങ്ങളിൽ സീകിങ്ങ് കൂടാതെ നാവികസേനയുടെ ചേതക് ഹെലികോപ്റ്ററുകൾ പറത്താനും ക്യാപ്റ്റൻ രാജ്കുമാർ വിദഗ്ധനാണ്. പ്രധാനപ്പെട്ട വിഐപികൾ വരുമ്പോൾ പലപ്പോഴും ഇദ്ദേഹത്തിനാണ് ചുമതല.ഇന്ത്യൻ നാവികസേനയുടെ കൈവശം രണ്ടു തരം സീകിങ് ഹെലികോപ്റ്ററുകളാണ് ഉള്ളത്. സീകിങ്ങ് 42 ബിയും സീകിങ് 42 സിയും. ഇതിൽ ബി ഉപയോഗിക്കുന്നത് അന്തർവാഹിനികളും കപ്പലുകളും കണ്ടെത്താനും അതിനെ നശിപ്പിക്കാനുമാണ്. സി ഉപയോഗിക്കുന്നത് സൈനികരെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും ദുരിതാശ്വാസരംഗത്ത് എയർ ആംബുലൻസ് ആയും. വിഐപി എസ്കോർട്ട്, സെർച്ച് ആൻഡ് റെസ്ക്യൂ തുടങ്ങിയ ആവശ്യങ്ങൾക്കും 42 സി ഉപയോഗിക്കുന്നു.
#OpMadad #KeralaFloodRelief #KeralaFloods2018 #IndianNavy SNC commences relief operations from Naval Air station INS Garuda with first light - food and supplies loaded on Naval aircraft Seaking, ALHs & Chetaks get airborne pic.twitter.com/ekLWgc2sgU
— SpokespersonNavy (@indiannavy) August 17, 2018
Relief material being loaded on a Seaking pic.twitter.com/bjxZeuYkEX
— SpokespersonNavy (@indiannavy) August 17, 2018
- TODAY
- LAST WEEK
- LAST MONTH
- ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
- ചെണ്ടകൊട്ട് നടക്കട്ടെ ..ഞാൻ സംസാരം നിർത്താം എന്നാൽ; ഉദ്ഘാടനം കൊഴുപ്പിക്കാൻ കൊട്ടിത്തിമർത്ത ചെണ്ടക്കാരോട് വേദിയിൽ കയർത്ത് പിണറായി വിജയൻ; വേഗത്തിൽ ഇടപെട്ട് കൊട്ട്നിർത്തിച്ച് ധനകാര്യ മന്ത്രിയും; ഇതിനുള്ള മറുപടി ഞാനിപ്പൊ പറയുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ശാസനം; വീഡിയോ വൈറൽ
- മൂന്ന് വർഷം ഒരുമിച്ച് ചിരിച്ചു കളിച്ചു നടന്ന കൂട്ടുകാരുടെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി സുഹൃത്തുക്കൾ; രാഹുലിനും ഡയസിനും വിട നൽകി സിഇടി ക്യാംപസ്: സാക്ഷിയായത് വികാര ഭരിതമായ നിമിഷങ്ങൾക്ക്
- ഏകദിന ശൈലിയിൽ ബാറ്റ് വീശീ തകർപ്പൻ സെഞ്ച്വറിയുമായി ഋഷഭ് പന്ത്; അർധശതകത്തോടെ മികച്ച പിന്തുണ നൽകി രവീന്ദ്ര ജഡേജയും; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്; പന്തും ജഡേജയും രക്ഷകരായത് മുൻനിര തകർന്ന ശേഷം; ഒന്നാം ദിനം ഇന്ത്യ സുരക്ഷിതമായ നിലയിൽ
- നുപുർ ശർമയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒരു ബാലൻസിംഗിന് വേണ്ടിയാണ് ആൾട്ട് ന്യൂസിന്റെ സുബൈറിനെ അകത്താക്കിയത്; നുപുറിന്റെ വീഡിയോ പ്രചരിപ്പിച്ചതും അനിഷ്ടത്തിന് കാരണം; പക്ഷേ ഉദയ്പൂർ കൊലപാതകം ഉണ്ടായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു; വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ
- ഉമ തോമസിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി; തിങ്കളാഴ്ച പരിഗണിക്കുക എതിർ സ്ഥാനാർത്ഥി സമർപ്പിച്ച ഹർജി
- അനുയോജ്യമായ ശ്വാസകോശം കണ്ടെത്താൻ രാജ്യത്തുടനീളമുള്ള സംഘടനകളുടെ സഹായം തേടി; ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ മീന അനുഭവിച്ചത് വലിയ സമ്മർദ്ദം; അച്ഛന്റെ മരണ വാർത്ത മകൾ അറിയുന്നത് മൃതദേഹം വീട്ടിലെത്തിയപ്പോൾ: മീനയുടെ അവസ്ഥ വിവരിച്ച് കലാമാസ്റ്റർ
- അഫീലയും മകനും ദുബൈയിൽ ഭർത്താവിനടുത്തെത്തിയത് മാർച്ചിൽ; സന്തോഷമുള്ള ചിത്രങ്ങൾ പ്രതീക്ഷിച്ച ബന്ധുക്കൾക്ക് ലഭിച്ചത് ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ അഫീലയ്ക്കേറ്റ പരിക്കിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളും; മലപ്പുറം സ്വദേശിനിയുടേതുകൊലപാതകമെന്ന് ബന്ധുക്കൾ ; വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു
- സ്വാഗത പ്രസംഗം നീണ്ടപ്പോൾ മുമ്പ് പ്രകോപിതനായ മുഖ്യമന്ത്രി; സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷം എൻ എസ് എസ് വേദിയിൽ നിന്ന് പോയത് മെമെന്റോ പോലും വാങ്ങാതെ; മെഡിസെപ് വേദിയിൽ അലോസരം തീർത്തത് ചെണ്ടമേളം; ഉച്ചത്തിലുള്ള ശബ്ദത്തിനിടെ പ്രസംഗം നിർത്തി പ്രതിഷേധം; പിണറായിയുടെ ക്ഷിപ്രകോപങ്ങൾ തുടരുമ്പോൾ
- തപോളയിൽ നിന്ന് എരുമേലിയിലേക്ക് ഒരു സ്നേഹദൂരം; ഷിൻഡേയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് എരുമേലിക്കാരൻ ഫാ. ടോമി കരിയിലക്കുളത്തിന്റെ നേതൃത്വത്തിലുടെ; ഫാദറിനെ മഹാരാഷ്ട്രയുടെ അമരക്കാരൻ ചേർത്ത് പിടിക്കുമ്പോൾ അഭിമാനം മറുനാടനും; ഫാ.ടോമി, ഷാജൻ സ്കറിയയുടെ കൂടപ്പിറപ്പ്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍