Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിക് ബാങ്കിങ് മോഡലെന്ന് പറഞ്ഞ് വട്ടിപ്പലിശ കമ്പനി നടത്തി കോടികൾ അമ്മാനമാടിയ നൗഹിറ ഷെയ്ഖ് ഇനി അഴിയെണ്ണും; പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ ഇവർ പിടിയിലായത് അഞ്ചേമുക്കാൽ ലക്ഷം നഷ്ടമായ ഡ്രൈവർ നൽകിയ പരാതിയിൽ; ജയിലിലേക്ക് പോകുമ്പോഴും നിക്ഷേപകർക്ക് പണം നൽകുമെന്ന് വാഗ്ദാനം

ഇസ്ലാമിക് ബാങ്കിങ് മോഡലെന്ന് പറഞ്ഞ് വട്ടിപ്പലിശ കമ്പനി നടത്തി കോടികൾ അമ്മാനമാടിയ നൗഹിറ ഷെയ്ഖ് ഇനി അഴിയെണ്ണും; പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ ഇവർ പിടിയിലായത് അഞ്ചേമുക്കാൽ ലക്ഷം നഷ്ടമായ ഡ്രൈവർ നൽകിയ പരാതിയിൽ; ജയിലിലേക്ക് പോകുമ്പോഴും നിക്ഷേപകർക്ക് പണം നൽകുമെന്ന് വാഗ്ദാനം

മറുനാടൻ മലയാളി ബ്യൂറോ


കോഴിക്കോട്: കോടികൾ കൊണ്ട് അമ്മാനമാടിയ ഹീര ഗ്രൂപ്പ് മേധാവി നൗഹിറ ഷെയ്ഖ് വീണ്ടും റിമാൻഡിൽ. ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നിക്ഷേപകർക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പലിശയ്ക്ക് പണം കൊടുക്കുന്നത് ഇസ്ലാം രീതികൾക്ക് വിരുദ്ധമാണ്. ഈ വിശ്വാസത്തെയാണ് ഹീര ഗോൾഡ് എക്സിം ദുരപയോഗപ്പെടുത്തിയത്. നിക്ഷേപകർക്കു പലിശയ്ക്കു പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തു ഹൈദരാബാദ് കമ്പനി കോഴിക്കോട് ശാഖ വഴി തട്ടിയതു 300 കോടി രൂപയാണ്.

ഫ്രാൻസിസ് റോഡിൽ പ്രവർത്തിക്കുന്ന ഹീര ഗോൾഡ് എക്സിം എന്ന സ്ഥാപനത്തിനെതിരെയാണു നിക്ഷേപകരുടെ പരാതിയിൽ ചെമ്മങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹീര ഗോൾഡ് ഗ്രൂപ്പ് മേധാവി നൗഹീറ ഷെയ്ഖ് ആന്ധ്രയും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ നിലവിൽ അറസ്റ്റിലാണ്. എന്നാൽ കോഴിക്കോട്ടെ കേസിൽ മുൻകൂർ ജാമ്യമെടുക്കുകയും ചെയ്തു. പലിശയെന്ന തിന്മ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള അവസരമുണ്ടെന്നു പ്രചരിപ്പിച്ചാണു നൗഹീറ നിക്ഷേപകരെ ആകർഷിച്ചത്.

ഒരു ലക്ഷം രൂപയ്ക്കു 3200 മുതൽ 4500 രൂപവരെ പ്രതിമാസം ലാഭവിഹിതം വാഗ്ദാനം ചെയ്തു. കോഴിക്കോട്ടെ മുൻനിര ഹോട്ടലുകളിൽ വിരുന്നു സംഘടിപ്പിച്ചു നൗഹീറ നേരിട്ടെത്തിയും കോടികൾ പിരിച്ചെടുത്തു. 6 മാസമായി ലാഭവും മുതലും നൽകാൻ സ്ഥാപനം തയാറാകാതെ വന്നതോടെയാണു പരാതികളെത്തിയത്. ആദ്യം ലാഭവിഹിതമായി ലഭിച്ച തുക പലരും തിരികെ കമ്പനിയിലേക്കു തന്നെ നിക്ഷേപിക്കുകയായിരുന്നു. വീടടക്കമുള്ള സ്വത്തുക്കൾ വിറ്റു പണം നൽകിയവരും വഞ്ചിക്കപ്പെട്ടു. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽനിന്നു മാത്രമായാണ് ഇത്രയും തുക തട്ടിയത്.

ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയായ ഡ്രൈവർ കഴിഞ്ഞ ഒക്ടോബറിൽ നൽകിയ പരാതിയെത്തുടർന്നു പിടിയിലായ ഇവരെ ചിറ്റൂർ കോടതിയാണു റിമാൻഡ് ചെയ്തത്. 5.75 ലക്ഷം രൂപ നിക്ഷേപിച്ച് ഏറെക്കാലം കഴിഞ്ഞിട്ടും ലാഭമോ മുതലോ ലഭിക്കാതെ വന്നപ്പോഴാണ് ഡ്രൈവർ പരാതി നൽകിയത്. നിക്ഷേപകർക്കെല്ലാം പണം മടക്കി നൽകുമെന്ന് ജയിലിലേക്കു പോകുംവഴി അവർ മാധ്യമപ്രവർത്തകരോടു പറഞ്ഞതായി റിപ്പോർട്ടുണ്ട്.

നേരത്തേ മുംബൈയിലും ഹൈദരാബാദിലും ഇവർ അറസ്റ്റിലായിരുന്നു. നൂറുകണക്കിന് നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയ നൗഹിറ മൊത്തം 15 കമ്പനികളാണു നടത്തിവന്നത്. ചെമ്മങ്ങാട് പൊലീസ് അന്വേഷിക്കുന്ന കേസിൽ ഇതുവരെ 29 പേരുടെ മൊഴി രേഖപ്പെടുത്തി. കാസർകോട് മുതൽ പാലക്കാട് വരെ ഹീരയുടെ നിക്ഷേപത്തട്ടിപ്പിൽ ഇരകളായവർ ചേർന്നു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP