Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേനലിന്റെ കോപച്ചൂടിന് ശമനമില്ല! ഇന്ന് മാത്രം ചികിത്സ തേടിയത് 112 പേർ; ഒരു വിദ്യാർത്ഥിയടക്കം ആറ് പേർക്ക് കൂടി സൂര്യാതപം ഏറ്റു; സംസ്ഥാനത്ത് ഒരാഴ്‌ച്ച കൂടി കനത്ത ചൂട് തുടരുമെന്ന് അറിയിപ്പ്; അതീവ ജാഗ്രതാ നിർദ്ദേശം ഞായറാഴ്‌ച്ച വരെ നീട്ടിയതിന് പിന്നാലെ സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽമഴയുടെ അളവും കുറഞ്ഞുവെന്ന് റിപ്പോർട്ട്

വേനലിന്റെ കോപച്ചൂടിന് ശമനമില്ല!  ഇന്ന് മാത്രം ചികിത്സ തേടിയത് 112 പേർ; ഒരു വിദ്യാർത്ഥിയടക്കം ആറ് പേർക്ക് കൂടി സൂര്യാതപം ഏറ്റു; സംസ്ഥാനത്ത് ഒരാഴ്‌ച്ച കൂടി കനത്ത ചൂട് തുടരുമെന്ന് അറിയിപ്പ്; അതീവ ജാഗ്രതാ നിർദ്ദേശം ഞായറാഴ്‌ച്ച വരെ നീട്ടിയതിന് പിന്നാലെ സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽമഴയുടെ അളവും കുറഞ്ഞുവെന്ന് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

പുനലൂർ: വേനൽ കടുത്തതോടെ സംസ്ഥാനം ഏറെ ആശങ്കയുലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ സൂര്യാഘാതം മൂലമുള്ള മരണങ്ങളും അപകടവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ന് വിദ്യാർത്ഥിയടക്കം ആറ് പേർക്ക് സൂര്യാതപം ഏറ്റെന്ന വാർത്തയും പുറത്ത് വരുന്നത്. പുനലൂരിലാണ് സംഭവം. സൂര്യാതപമേറ്റവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കനത്ത ചൂട് കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങളാൽ 122 പേരാണ് ഇന്ന് ചികിത്സ തേടിയത്. സൂര്യാതപമേറ്റ 60 പേർ ഉൾപ്പെടെ 122 പേരാണ് ഇന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്.

സംസ്ഥാനത്ത് കടുത്ത ചൂട് ഒരാഴ്ച കൂടി തുടരും. അതീവ ജാഗ്രതാ നിർദ്ദേശം ഞായറാഴ്ച വരെ നീട്ടി. ഇടുക്കി വയനാട് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി വരെ ഉയരും. മേഘാവരണം കുറഞ്ഞതിനാൽ അതികഠിനമായ ചൂട് നേരിട്ട് പതിക്കും. ഇത് സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽ മഴയുടെ അളവിലും 36ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ ചൂട് മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഇന്ന് മൂന്നുപേർക്ക് സൂര്യാതപമേറ്റു. കോഴിക്കോടാണ് മൂന്നുപേർക്ക് സൂര്യാഘാതമേറ്റത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വെള്ളം എത്തിച്ചു തുടങ്ങി. തുടർച്ചയായ അഞ്ചാംദിനവും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസാണ് താപനില. ഏപ്രിൽ ആദ്യവാരം വരെ ഈ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. ഏപ്രിൽ പകുതിയോടെയെങ്കിലും വേനൽമഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിനുള്ള സാധ്യതയും തള്ളികളയാനാവില്ല.

സൂര്യാതപം : ഇവയോർക്കണേ

ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നതാണ് സൂര്യാതപം എന്ന് പറയുന്നത്. ചുവന്ന പൊള്ളലേറ്റ പാടുകൾ എന്തെങ്കിലും കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക. സൂര്യാഘാതമേറ്റാൽ ശരീരത്തിന് പുറത്ത് മാത്രമല്ല മസ്തിഷ്‌കത്തെയും മറ്റ് അവയവങ്ങളെയും ബാധിക്കാം. ശരീര താപനില 104 എ (40 ഇ) ആയി ഉയരുന്നു. വെയിൽ കഠിനമായി കൊള്ളുന്നവർക്കാണ് സൂര്യാഘാതമേൽക്കുന്നത്. ചൂട് കനക്കുന്ന മണിക്കൂറുകളിൽ നേരിട്ട് വെയിൽ കൊള്ളാതിരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്.

രാവിലെ 11 മുതൽ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. ഈ മണിക്കൂറുകളിൽ പുറം ജോലികളിലേർപ്പെടുകയോ, റോഡിലൂടെ നടക്കുകയോ ഒക്കെ ചെയ്യുന്നത് അൽപം കരുതി വേണം.ചൂടുള്ള സമയങ്ങളിൽ കഴിയുന്നതും യാത്രകൾ ഒഴിവാക്കുന്നതാകും നല്ലത്. സൂര്യാഘാതമേറ്റുവെന്ന് ഉറപ്പായാൽ ആ വ്യക്തിയെ തണുപ്പുള്ള ഏതെങ്കിലും സ്ഥലത്ത് അൽപനേരം ഇരുത്താം. സൂര്യപ്രകാശമേൽക്കാത്ത തണുപ്പുള്ള എസി മുറിയിൽ ഇരുത്തുന്നതാണ് കൂടുതൽ നല്ലത്.

സൂര്യാഘാതമേറ്റ് കഴിഞ്ഞാൽ ചൂടുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. ഒരു കോട്ടൺ ടൗവല്ലോ അല്ലെങ്കിൽ സ്‌പോഞ്ചോ തണുത്ത വെള്ളത്തിൽ മുക്കി നല്ല പോലെ വെള്ളം പിഴിഞ്ഞ് മാറ്റിയ ശേഷം സൂര്യാഘാതമേറ്റ ഭാ?ഗത്ത് അൽപ നേരം വയ്ക്കുക. അസ്വസ്ഥതയും വേദനയും മാറാൻ ഇത് സഹായിക്കും. ഈ സമയത്ത് പനി ഉണ്ടെങ്കിൽ കുറയാനായി ഒരു കാരണവശാലും പാരസെറ്റാമോൾ കഴിക്കരുത്. സൂര്യാഘാതമേറ്റയാൾ മദ്യപിക്കുകയോ അല്ലെങ്കിൽ മധുര പാനീയങ്ങളോ ഒരു കാരണവശാലും കുടിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP