Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചാലക്കുടി മലയോര മേഖലയിൽ തീവ്രമഴ തുടരുന്നു; അതിരപ്പിള്ളിയും വാഴച്ചാലും വീണ്ടും അടച്ചു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത മുന്നറിയിപ്പ്

ചാലക്കുടി മലയോര മേഖലയിൽ തീവ്രമഴ തുടരുന്നു; അതിരപ്പിള്ളിയും വാഴച്ചാലും വീണ്ടും അടച്ചു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും താൽക്കാലികമായി അടച്ചു. ചാലക്കുടി മലയോര മേഖലയിൽ തീവ്രമഴ തുടരുകയാണ്. മഴവെള്ളപ്പാച്ചലിൽ റോഡും തോടും നിറഞ്ഞ് കവിഞ്ഞ് വെള്ളകെട്ടിലായി. ചാർപ്പ വെള്ളച്ചാട്ടത്തിലൂടെയുണ്ടായ മഴവെള്ളപ്പാച്ചിൽ റോഡ് കവിഞ്ഞൊഴുകി. വാഴച്ചാലിലേക്ക് വിനോദസഞ്ചാരികൾ എത്താതിരുന്നതിനാൽ മറ്റപകടങ്ങൾ ഉണ്ടായില്ല.

പത്തനംകുത്ത് ഭാഗത്ത് നിന്നും തുടങ്ങുന്ന ചാർപ്പ തോട്ടിൽ വലിയ തോതിൽ ശക്തിയോടെയാണ് വെള്ളം കുത്തിയൊഴുകിയത്. ഉരുൾപൊട്ടലായിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാൽ മഴവെള്ളപാച്ചലിലാണെനന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. മലയിൽ നിന്നുള്ള എല്ലാ കൈവഴികളും നിറഞ്ഞ് കവിഞ്ഞ് ചാർപ്പ തോട്ടിലെത്തിയതോടെ തോട് നിറഞ്ഞൊഴുകി. ഇതോടെ ചാർപ്പ പാലത്തിന് മുകളിലൂടെ വെള്ളം ചാടുകയും ചെയ്തു.

അതിരപ്പിള്ളി വെള്ളച്ചാട്ട കവാടവും പരിസരങ്ങളിലും വലിയ തോതിൽ വെള്ളം ഉയർന്നു. ഷോളയാർ ഡാം അടച്ചതിനെ തുടർന്ന് കുറഞ്ഞ ചാലക്കുടി പുഴയിലെ ജല നിരപ്പ് ഇതോടെ അല്പം ഉയർന്നിട്ടുണ്ട്. ചാർപ്പ, വാളച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകി. ചാർപ്പ, വാഴച്ചാൽ, ഇട്യായിനി ഭാഗങ്ങളിലെ റോഡിൽ വെള്ളം കയറി ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ഇതിനിടെ പറമ്പിക്കുളം ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് 10000 ക്യു സെക്സായി ഉയർത്തിയ സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിന്റെ രണ്ടാമത്തെ സ്ല്യൂയിസ് ഗേറ്റ് തുറക്കേണ്ടി വന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP