Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താഴത്തെ നിലകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എല്ലാം മുകൾ നിലയിലേക്ക് മാറ്റി; മഴ കനത്തതോടെ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങി റാന്നി നിവാസികൾ; സാധനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി മുൻകരുതലെടുത്ത് വ്യാപാരികൾ

താഴത്തെ നിലകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എല്ലാം മുകൾ നിലയിലേക്ക് മാറ്റി; മഴ കനത്തതോടെ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങി റാന്നി നിവാസികൾ; സാധനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി മുൻകരുതലെടുത്ത് വ്യാപാരികൾ

സ്വന്തം ലേഖകൻ

റാന്നി: മഴ കനത്തതോടെ വെള്ളത്തിനടിയിലായിരിക്കുകയാണ് റാന്നി ടൗൺ. തോരാതെ പെയ്യ.ുന്ന മഴയിൽ രണ്ട് വർഷത്തിന് ശേഷം വീണ്ടുമൊരു പ്രളയത്തെ നേരിടേണ്ടി വരുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. 2018ലെ പ്രളയത്തിന്റെ നടുക്കുന്ന ഓർമ്മ മനസ്സിൽ നിന്നും മായുന്നതിന് മുമ്പാണ് വീണ്ടും മഴയും വെള്ളപ്പൊക്കവും റാന്നിയെ പിടികൂടിയിരിക്കുന്നത്. എന്നാൽ ഇത്തവണ മഴയെ പേടിച്ച് കൂടുതൽ മുൻകരുതലെടുക്കുകയാണ് ഇവിടുത്തുകാർ. മാനം കറുത്തപ്പോൾ തന്നെ വീട്ടു സാധനങ്ങൾ സുരക്ഷിതമാക്കി സുരക്ഷിത സ്ഥാനം തേടിത്തുടങ്ങിയിരിക്കുകയാണ് റാന്നിക്കാർ.

താഴത്തെ നിലകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എല്ലാം മുകൾ നിലയിലാക്കി. ഒരു നില വീടുകളിൽ താമസിക്കുന്നവർ ഫർണിച്ചർ അടക്കം മുകളിൽ കയറ്റി കെട്ടിവച്ചിരിക്കുകയാണ്. അത്യാവശ്യത്തിനു വേണ്ട ആഹാര സാധനങ്ങളൊഴികെ എല്ലാം അവർ സുരക്ഷിതമാക്കിയിരിക്കുന്നു. പ്രളയത്തിൽ ലക്ഷങ്ങളുടെ നഷ്ടം നേരിട്ടവർ വീടുകളിൽ പുതിയ നിർമ്മാണങ്ങൾ നടത്തിയിരുന്നു. മുകളിൽ നില പണിതാണ് പലരും സുരക്ഷ ഉറപ്പാക്കിയത്. വെള്ളം, വെളിച്ചം, ഭക്ഷണം എന്നിവ ഭൂരിപക്ഷം പേരും കരുതിയിട്ടുണ്ട്. മുൻകൂട്ടി ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും തീരവാസികളുടെ മനസ്സുകളിൽ നിന്ന് ഭീതി ഒഴിയുന്നില്ല. രണ്ടു പേർ കൂടുന്നിടത്തെല്ലാം സംസാരം മഴയും വെള്ളപ്പൊക്കവുമാണ്.

2018ലെ പ്രളയത്തിൽ ലക്ഷങ്ങളുടെ നഷ്ടം നേരിട്ടവരാണ് വ്യാപാരികൾ. ആ കടക്കെണിയിൽ നിന്നും അവർ ഇനിയും മോചിതരായിട്ടില്ല. അതിനാൽ തന്നെ വെള്ളിയാഴ്ച പകൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ തന്നെ വ്യാപാരികൾ അധികവും സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്കു നീക്കിയിരുന്നു. പലരും രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങൾക്കു മുകളിൽ സൂക്ഷിച്ചിരിക്കുകയാണ് അവ. മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശമനം ഉണ്ടായാൽ സാധനങ്ങൾ തിരികെ കടകളിൽ എത്തിച്ച് വ്യാപാരം പുനരാരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് അവർ.

ഇതിനായി പലരും ഇന്നലെയും മിനിഞ്ഞാന്നുമായി കടകൾ കഴുകി വൃത്തിയാക്കിയിരുന്നു. ഇന്നലെ പമ്പാ ഡാം തുറന്നു വിട്ടതോടെ കടകൾ തുറക്കാൻ വന്നവരും വീടുകളിലേക്കു മടങ്ങി. മഴ ശക്തിപ്പെടുമെന്ന സൂചനകളാണ് അവരെ പിന്നോട്ടു വലിച്ചത്. ഇനിയൊരു നഷ്ടം കൂടി നേരിടാനുള്ള പ്രാപ്തി റാന്നിയിലെ വ്യാപാര സമൂഹത്തിനില്ല. ഭൂരിപക്ഷവും കടക്കെണിയിലാണ്. 2018ലെ നഷ്ടത്തിൽ നിന്ന് മോചനം ലഭിക്കാത്തവരാണ് ഇപ്പോഴും ഭൂരിപക്ഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP