Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴക്കെടുതി വിലയിരുത്താൻ രാജ് നാഥ് സിങ് കേരളത്തിലേക്ക്‌; നാളെ കൊച്ചിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും; 'കേരളത്തിന് എല്ലാ സഹായവും ഉറപ്പ്'

മഴക്കെടുതി വിലയിരുത്താൻ രാജ് നാഥ് സിങ് കേരളത്തിലേക്ക്‌; നാളെ കൊച്ചിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും; 'കേരളത്തിന് എല്ലാ സഹായവും ഉറപ്പ്'

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്     കേരളത്തിലേക്ക്. ഞായറാഴ്ച അദ്ദേഹം കൊച്ചിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. കേരളത്തിന് എല്ലാ സഹായവും നൽകുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് ലോക്‌സഭയിലാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. മഴക്കെടുതി നേരിടാൻ കൂടുതൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എംപിമാർ ഇന്ന് രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു. മഴക്കെടുതി വിയയിരുത്താൻ കേന്ദ്ര സംഘം കഴിഞ്ഞ ആഴ്ച് സന്ദർശനം നടത്തിയിരുന്നു.

പ്രളയ ബാധിത പ്രദേശങ്ങളായ കോട്ടയം ആലപ്പുഴ ജില്ലകൾ സന്ദർശിച്ച് മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കേരളത്തിൽ മഴക്കെടുതി സംഭവിച്ചത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ കേരളത്തിന് അഞ്ചുകോടി സാമ്പത്തിക ധനസഹായം നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP