Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെക്കൻ കേരളത്തിൽ കനത്ത മഴ; പൂവാറിൽ അഞ്ച് പേരെ കാണാതായി; കോടികൾ മുടക്കി നവീകരിച്ചിട്ടും തമ്പാനൂരിൽ വീണ്ടും വെള്ളക്കെട്ട്

തെക്കൻ കേരളത്തിൽ കനത്ത മഴ; പൂവാറിൽ അഞ്ച് പേരെ കാണാതായി; കോടികൾ മുടക്കി നവീകരിച്ചിട്ടും തമ്പാനൂരിൽ വീണ്ടും വെള്ളക്കെട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴ. ഇന്ന് രാവിലെ മുതൽ ചോരാതെ പെയ്യുന്ന മഴയിൽ തിരുവനന്തപുരത്തെ താഴ്‌ച്ച പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായി. നെയ്യാറ്റിൻകരയിൽ പൂവാറിന് സമീപം പൊഴിയൂരിൽ അഞ്ചു പേരെ കാണാതായി. കാണാതായ അഞ്ചു പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. തിരുനെൽവേലി സ്വദേശികളായ അമ്മയേയും നാല് കൂട്ടികളേയുമാണ് കാണാതായത്.

അഴിമുഖം കാണാനെത്തിയവരായിരുന്നു ഇവർ. സയൂബ(30), സുപുർനിസ (13), സുഹൈൽ (14), മർസുഖ (14), ഫാത്തിമ (12) എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. രാവില തുടങ്ങിയ മഴ വൈകിട്ടോടെ ശക്തിപ്രാപിക്കുകയായിരുന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ചിലയിടങ്ങളിൽ മരം വീണും അപകടം ഉണ്ടായിട്ടുണ്ട്.

ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തമ്പാന്നൂരിലടക്കം വെള്ളക്കെട്ടു നിവാരണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെങ്കിലും അതിനൊന്നും മഴവെള്ളം ഒഴുക്കിക്കളയാനായില്ല. മുട്ടൊപ്പം വെള്ളത്തിലാണു തമ്പാനൂരും പരിസരവും ഇപ്പോൾ. തിരുവനന്തപുരത്ത് തമ്പാനൂരിലും വെള്ളക്കെട്ട് ഇല്ലാതാക്കാൻ കോടികൾ മുടക്കിയ വേളയിൽ തന്നെയായിരുന്നു വെള്ളം കയറിയതും. ട്രാക്കിൽ വെള്ളം കയറിയതിനാൽ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽനിന്നു വൈകിട്ടു പുറപ്പെടേണ്ട ട്രെയിനുകളും വൈകിയിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതലയോഗം തിങ്കളാഴ്‌ച്ച ചേരും. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിൽ ചേരുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി എസ്. ശിവകുമാർ അറിയിച്ചു. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, അനുബന്ധ വകുപ്പുകളിലെ മേലുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഓടകളുടെയും തോടുകളുടെയും കയ്യേറിയ ഭാഗങ്ങൾ ഒഴിപ്പിച്ച് അവയിലെ നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾക്ക് നാനാതുറകളിൽ നിന്നും ഉണ്ടാകുന്ന സഹകരണം സ്വാഗതാർഹമാണെന്നും ഈ പ്രവർത്തനങ്ങൾക്ക് പണം പ്രശ്‌നമാകില്ലെന്നും വി എസ്. ശിവകുമാർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP