Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത മഴയെ തുടർന്ന് പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു; ആറാട്ട് കടവ് പൂർണ്ണമായും വെള്ളത്തിനടിയിൽ; തീർത്ഥാടകർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ബാരിക്കേഡുകൾ കെട്ടി സ്‌നാനത്തിന് സൗകര്യമൊരുക്കാൻ ജില്ലാ ഭരണകൂടം

കനത്ത മഴയെ തുടർന്ന് പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു; ആറാട്ട് കടവ് പൂർണ്ണമായും വെള്ളത്തിനടിയിൽ; തീർത്ഥാടകർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ബാരിക്കേഡുകൾ കെട്ടി സ്‌നാനത്തിന് സൗകര്യമൊരുക്കാൻ ജില്ലാ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു.ത്രിവേണിയിൽ അപകടകരമാം വിധത്തിലാണ് ജലനിരപ്പ് ഉയരുന്നത്. ആറാട്ട് കടവ് പൂർണമായും മുങ്ങി. ഇതിനെ തുടർന്ന് ശബരിമല തീർത്ഥാടകർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറിയ പാലം വഴി തീർത്ഥാടകർ പോകുന്നത് രാവിലെ തന്നെ തടഞ്ഞിരുന്നു. പ്രളയത്തിൽ വന്നടിഞ്ഞ മണൽ മാറ്റാത്ത സാഹചര്യത്തിൽ പമ്പാനദിക്ക് ആഴം കുറഞ്ഞതാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. അതിനിടെ, ശബരിമല ഭക്തർക്ക് ബാരിക്കേഡുകൾ കെട്ടി സ്‌നാനത്തിനുള്ള സാഹചര്യമൊരുക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. നടപ്പന്തലിൽ വെള്ളം കേറിയതിനാൽ ട്രാക്ടർ പോകുന്ന സർവീസ് റോഡ് വഴിയാണ് ഭക്തരെ കടത്തിവിടുന്നത്.

പത്തനംതിട്ട ജില്ലയിൽ മഴക്കെടുതി രൂക്ഷമാണ്. തിരുവല്ല വള്ളംകുളത്ത് മീൻപിടിക്കുന്നതിനിടെ നദിയിൽ വീണ് ഒരാൾ മരിച്ചു. വള്ളംകുളം സ്വദേശി കോശി വർഗീസാണ് മരിച്ചത്. പന്തളത്ത് ഒരു വീട് പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. മഴയിലും കാറ്റിലും മരംവീണാണ് പന്തളം കരയ്ക്കാട് വീട് തകർന്നത്. മണിയാർ ഡാമിന്റെ ഷട്ടർ പത്ത് സെന്റീമീറ്റർ തുറന്നു.

കോന്നി തന്നിത്തോട് പ്രദേശങ്ങളിലായി അഞ്ച് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മണിയാർ ഡാമിന്റെ ഷട്ടർ പത്ത് സെന്റീമീറ്റർ തുറന്നതിനാൽ കക്കാട്, പമ്പ നദീതീരങ്ങളിൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ ശബരിഗിരി പദ്ധതിയിലെ പമ്പ, കക്കി ഡാമുകളിൽ 24 ശതമാനം ജലം മാത്രമാണുള്ളത്. അതിനിടെ, മഴ കനത്ത സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിക്കഴിഞ്ഞു.

അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ജില്ലയിൽ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. ജൂലൈ 22 വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP