Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിറവത്ത് ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം; നിരവധി വീടുകൾ ഭാഗീകമായും ഒരു വീട് പൂർണമായും തകർന്നു; പിറവം വലിയ പള്ളിയുടെ നടപന്തലിന്റെ ഓടുകൾ കാറ്റിൽ പറന്നു; വീടിന് മുകളിൽ മരം വീണും അപകടം

പിറവത്ത് ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം; നിരവധി വീടുകൾ ഭാഗീകമായും ഒരു വീട് പൂർണമായും തകർന്നു; പിറവം വലിയ പള്ളിയുടെ നടപന്തലിന്റെ ഓടുകൾ കാറ്റിൽ പറന്നു; വീടിന് മുകളിൽ മരം വീണും അപകടം

പ്രകാശ് ചന്ദ്രശേഖർ

പിറവം: ഇന്ന് വൈകേന്നേരം പിറവം മേഖലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. നിരവധി വീടുകൾ ഭാഗീകമായും ഒരു വീട് പൂർണമായും തകർന്നു. പിറവം വലിയ പള്ളിയുടെ നടപന്തലിന്റെ ഓടുകൾ കാറ്റിൽ പറന്നു. കക്കാട് വാരിയംതടത്തിൽ ശങ്കരൻന്റെ വീടിന് മുകളിൽ ആഞ്ഞിലി മരം വീണ് വീട് പൂർണമായും തകർന്നു. പിറവം ജെ.എംപി. ആശുപത്രിക്ക് സമീപം റോഡ് സൈഡിലെ മാവ് പതയിലേയ്ക്ക് ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.

ഇവിടെ തന്നെ മണപ്പാട്ട് മത്തായിയുടെ 15 ജാതികൾ,വാഴ, തെങ്ങുകൾ എന്നിവ നശിച്ചു. മണപ്പാട്ടു തോമസ്,ജോൺ, രാജു എന്നിവരുടെയും നിരവധി ജാതികൾ, വാഴ എന്നിവ നശിച്ചിട്ടുണ്ട്. മറ്റു പല കൃഷിക്കാരുടയും ലക്ഷക്കണക്കിന് വാഴകളും ,ജാതിയും പച്ചക്കറിക്കൃഷിയും നാശപെട്ടു. കക്കാട് പാടശേഖരത്തിലെ പച്ചക്കറി കൃഷികൾ പൂർണ്ണമായും നശിച്ചു. പാഴൂർ പ്രദേശത്തും വ്യാപകമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയപള്ളിയുടെ നടപന്തലിന്റെ മേൽക്കൂരയിൽ നിന്നും കാറ്റുമൂലം വ്യാപകമായി ഓട് താഴെ വീണു. വരാന്തയിലും കേടുപാടുകൾ സംഭവിച്ചു.

കക്കാട് കണ്ണംപുഴയിൽ രേഷ്മ ശേഖറിന്റെ പി.എം.എ.വൈ. പദ്ധതി പ്രകാരം പണി പൂർത്തിയാക്കിയ വീടിന്റെ മുകളിൽ ആഞ്ഞിലി, റബ്ബർ എന്നീ മരങ്ങൾ വീണ് വാർക്കക്ക് കേടുപാട് സംഭവിച്ചു. കക്കാട് മാന്തടത്തിൽ എം.കെ. ജയന്റെ വീടിന്റെ ഷീറ്റ് ഏട്ടാ മേൽക്കൂര മാർ വീണ് തകർന്നു. നെടുമലയിൽ മാധവൻ, മാന്തടത്തിൽ രവി എന്നിവരുടെ വീടുകളുടെ മുകളിലും മരം വീട് മേൽക്കൂരകൾ തകർന്നു. മാമലക്കവലയിൽ തണൽ മരത്തിന്റെ കൂറ്റൻ ശിഖിരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.

പൊലീസും, ഫയർ ഫോഴ്സും ചേർന്ന് മരം വെട്ടി മാറ്റി. കക്കട്ടിൽ തന്നെ ചെറുമുള ദാസ്, നേടിയനിക്കുഴി മത്തായി, തോമസ് കളപ്പുരയിൽ എന്നിവരുടെ നൂറ് കണക്കിന് റബ്ബർ മരങ്ങൾ കടപുഴകി വീണു. കളമ്പൂർ ഷാപ്പുംപടിയിൽ മയക്കപ്പറമ്പിൽ ചെല്ലപ്പന്റെ വീടിനു മുകളിൽ മരം വീണു ഓടുകൾ പൂർണമായും തകർന്നു. നെച്ചൂർ കടവിന് സമീപം പൊന്നംകുഴി ഡായി പി.വർഗീസിന്റെ ആൾതാമസമില്ലാത്ത വീടിനു മുകളിൽ മരം വീണു മേക്കൂരയടക്കം തകർന്നു. മണീട് കാരൂർക്കാവ് കവലയിലും, കളമ്പൂർ കോട്ടപ്പുറത്തും വൈദുതി പോസ്റ്റിലേക്ക് മരം വീണു ഗതാഗം തടസ്സപെട്ടു. കോടിക്കണക്കിനു നാശനഷ്ടമാണ് ഈ മേഖലയിൽ സംഭവിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP