Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടൂർ വനമേഖലയിലെ മലവെള്ളപ്പാച്ചിലിൽ ആശങ്ക വേണ്ടെന്ന് റവന്യൂ അധികൃതർ; പന്ത്രണ്ട് മണിക്കൂറായി വനമേഖലയിൽ തുടരുന്നത് കനത്ത മഴ; ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു; അരുവിക്കര ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തുമെന്നും മുന്നറിയിപ്പ്

കോട്ടൂർ വനമേഖലയിലെ മലവെള്ളപ്പാച്ചിലിൽ ആശങ്ക വേണ്ടെന്ന് റവന്യൂ അധികൃതർ; പന്ത്രണ്ട് മണിക്കൂറായി വനമേഖലയിൽ തുടരുന്നത് കനത്ത മഴ; ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു; അരുവിക്കര ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തുമെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജില്ലയിലെ കോട്ടൂർ വനമേഖലയിലെ മലവെള്ളപ്പാച്ചിലിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ അധികൃതർ അറിയിച്ചു. കോട്ടൂർ വനമേഖലയിൽ മണിക്കൂറുകളോളം നീണ്ട മഴയെ തുടർന്നാണ് തോടുകൾ കരകഴിഞ്ഞൊഴുകിയത്. കാര്യോട് കുമ്പിൾമൂട് തോട് കര കവിഞ്ഞ് ഒഴുകിയതോടെ പലയിടങ്ങളിലും വെള്ളം പൊങ്ങി. ഉരുൾപ്പൊട്ടൽ ഭീഷണിയെ തുടർന്ന് ആളുകളെ മാറ്റിപാർപ്പിച്ചു.

എലിമലയിലെ ശക്തമായ മലവെള്ളപാച്ചിലിൽ കോട്ടൂർ, ചപ്പാത്ത്, ഉത്തരംകോട് കാര്യോട് മേഖലകളിൽ വെള്ളം കയറി. വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതം തടസ്സപ്പെട്ടു. 35 വീടുകൾ വെള്ളത്തിൽ മുങ്ങി. വനമേഖലയിൽ ഉരുൾപ്പൊട്ടിയെന്ന അഭ്യൂഹത്തെ തുടർന്ന് ആളുകൾ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറി. വനത്തിനുള്ളിലെ ആദിവാസി ഊരുകൾ സുരക്ഷിതമാണെന്നാണ് വിവരം.

പന്ത്രണ്ട് മണിക്കൂറായി കോട്ടൂർ വനമേഖലയിൽ കനത്ത മഴ തുടരുകയാണ്. ആളപായമില്ലെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. സ്ഥലത്ത് എത്തിച്ചേരാൻ അധികൃതർക്ക് കഴിയാത്തതു കൊണ്ട് തന്നെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടർ 30 സെന്റി മീറ്റർ ഉയർത്തി. ഘട്ടംഘട്ടമായി ഷട്ടർ വീണ്ടും ഷട്ടർ ഉയർത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.ഈ സാഹചര്യത്തിൽ കരമനയാറിനു തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസങ്ങളില്ല. സംസ്ഥാനത്ത് ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. അതേ സമയം സംസ്ഥാനത്ത് രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകിയിരുന്നു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP