Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വയനാട് പുത്തുമല മേഖലയിൽ കനത്ത മഴ; ചാലിയാറിൽ ജലനിരപ്പ് ഉയർന്നു; തീരദേശത്തുള്ളവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശം; രക്ഷപ്രവർത്തനത്തിനായി പൊന്നാനിയിൽ നിന്ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നിലമ്പൂരിലെത്തി; വാഴക്കാട് മേഖലയിലും പ്രളയമുന്നറിയിപ്പ്

വയനാട് പുത്തുമല മേഖലയിൽ കനത്ത മഴ; ചാലിയാറിൽ ജലനിരപ്പ് ഉയർന്നു; തീരദേശത്തുള്ളവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശം; രക്ഷപ്രവർത്തനത്തിനായി പൊന്നാനിയിൽ നിന്ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നിലമ്പൂരിലെത്തി; വാഴക്കാട് മേഖലയിലും പ്രളയമുന്നറിയിപ്പ്

സ്വന്തം ലേഖകൻ

മലപ്പുറം: വയനാട് പുത്തുമല മേഖലയിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ചാലിയാർ തീരത്തുള്ളവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശം. ചാലിയാറിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് ചാലിയാർ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ ് മലപ്പുറം ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. നാടുകാണി, ഗൂഡല്ലൂർ മേഖലകളിലും മഴ കനത്തതോടെ ചാലിയാറിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ ഇന്നു മുതൽ ഏഴാം തിയ്യതി വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

അതേ സമയം പ്രളയം മുന്നിൽകണ്ട് രക്ഷാപ്രവർ്ത്തനത്തിനായി തീരദേശ മേഖലകളിൽ നിന്ന് ബോട്ടുകൾ നിലമ്പൂരിലെത്തിച്ചു. പൊന്നാനിയിൽ നിന്നും 8 ബോട്ടുകളാണ് ഇന്നലെ രാത്രിയോടെ നിലമ്പൂർ താലൂക്കിലെ വിവിധ മേഖലകളിൽ എത്തിച്ചത്. രക്ഷപ്രവർത്തനങ്ങൾക്ക് തയ്യാറായി മത്യ തൊഴിലാളികളും നിലമ്പൂരിലെത്തിയിട്ടുണ്ട്. ആദ്യ ഘ്ട്ടത്തിൽ എടക്കര, വഴിക്കടവ്,കരുളായി, പോത്തുകൾ പഞ്ചായത്തുകളിലേക്കും നിലമ്പൂർ മുനിസിപ്പാലിറ്റിയിലേക്കുമാണ് ബോട്ടുകളെത്തിച്ചിട്ടുള്ളത്.

പ്രളയ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയപ്പ് നൽകിയ പ്രദേശങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ബോട്ടുകളെത്തിച്ചിട്ടുള്ളത്. ഇതിന് പുറമെ ചാലിയാറിന്റെ തീരത്തുള്ള വാഴക്കാട് പഞ്ചായത്തിലേക്കും പൊന്നാനിയിൽ നിന്നും ബോട്ടുകളെത്തിച്ചിട്ടുണ്ട്. അഞ്ച് ബോട്ടുകളാണ് വാഴക്കാട് എത്തിച്ചിട്ടുള്ളത്. ഈ മേഖലയിൽ ഇപ്പോൾ തന്നെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ചാലിയാറിൽ നിന്ന് വെള്ളം കയറിതുടങ്ങിയിട്ടുണ്ട്. ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ മുഴുവൻ ഉയർത്തിയ നിലയിലാണ് ഇപ്പോഴുള്ളത്.

എങ്കിലും വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് അതി ശക്തമായി കയറിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ തുടർന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറാനുള്ള സാധ്യതയാണ് അധികൃതർ മുന്നിൽ കാണുന്നത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP