Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർകോട് ഉരുൾപൊട്ടൽ; പുഴകളിൽ വെള്ളം ക്രമാതീതമായി ഉയരുന്നു, ജാഗ്രതാ നിർദ്ദേശം; മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കാസർകോട് ഉരുൾപൊട്ടൽ; പുഴകളിൽ വെള്ളം ക്രമാതീതമായി ഉയരുന്നു, ജാഗ്രതാ നിർദ്ദേശം; മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

കാസർകോട്; കൊന്നക്കാട് മാലോത്തിനടുത്ത് വനത്തിൽ ഉരുൾപൊട്ടിയതോടെ മലവെള്ളം കുത്തിയൊലിച്ച് വരുന്നതിനാൽ തേജസ്വനി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്.തുലാവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 

നീലേശ്വരം പഞ്ചായത്തിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ മാറി താമസിക്കാൻ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.വെള്ളരിക്കുണ്ട് താലൂക്കിൽ ചൈത്രവാഹിനി പുഴലിയും ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോർട്ടുകൾ.

ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP