Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

തണുപ്പിന്റെ കാര്യത്തിൽ 'ചൂടൻ' റെക്കോർഡുമായി മൂന്നാർ; തുടർച്ചയായി പതിനൊന്നാം ദിവസവും താപനില മൈനസിൽ തുടരുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന; ടൂറിസം മേഖലയിൽ പുത്തൻ ഉണർവുമായി മൂന്നാറിന്റെ കുതിപ്പ്

തണുപ്പിന്റെ കാര്യത്തിൽ 'ചൂടൻ' റെക്കോർഡുമായി മൂന്നാർ; തുടർച്ചയായി പതിനൊന്നാം ദിവസവും താപനില മൈനസിൽ തുടരുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന; ടൂറിസം മേഖലയിൽ പുത്തൻ ഉണർവുമായി മൂന്നാറിന്റെ കുതിപ്പ്

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: തണുപ്പിന്റെ കാര്യത്തിൽ 'ചൂടൻ' റെക്കോർഡുമായി മുന്നേറുകയാണ് മൂന്നാർ; കഴിഞ്ഞ പതിനൊന്ന് ദിവസവും തുടർച്ചയായി മൈനസ് ഡിഗ്രിയിൽ മൂന്നാറിലെ തണുപ്പ് തുടരവേ ഇവിടേയക്ക് സന്ദർശകരുടെ പ്രവാഹമാണ്. പ്രതിദിനം 10,000 സന്ദർശകർ വരെ ഇപ്പോൾ മൂന്നാറിലെത്തുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചെണ്ടുവരയിൽ കഴിഞ്ഞദിവസം മൈനസ് നാലായിരുന്നു താപനില. ചിറ്റുവര, ചെണ്ടുവര, തെന്മല, എല്ലപ്പെട്ടി എന്നിവിടങ്ങളിൽ താപനില മൈനസ് രണ്ടായിരുന്നു.

മൂന്നാർ ടൗൺ, കന്നിമല, പഴയ മൂന്നാർ എന്നിവിടങ്ങളിൽ പൂജ്യവും. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ രാജമല, വനംവികസന കോർപ്പറേഷന്റെ ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുള്ള മീശപ്പുലിമല, ഉയർന്ന പ്രദേശമായ ടോപ്സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം തണുപ്പുകാല ദൃശ്യങ്ങൾ തേടിയെത്തുന്നവരുടെ തിരക്കാണ്.

Stories you may Like

പ്രളയത്തെത്തുടർന്ന് കഴിഞ്ഞ ജൂൺ മുതൽ മൂന്നാറിലെ വിനോദസഞ്ചാര മേഖലയിൽ സന്ദർശകർ എത്തിയിരുന്നില്ല. സന്ദർശകരില്ലാത്തതിനാൽ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ടാക്‌സി ഡ്രൈവർമാർ, ഗൈഡുകൾ, ഹോട്ടൽ ജീവനക്കാർ എന്നിവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. തണുപ്പുകാലം തുടങ്ങിയ ഡിസംബർ 21 മുതൽ സഞ്ചാരികൾ ധാരാളം എത്തിയതോടെയാണ് മൂന്നാർ സജീവമായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP