Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കനത്ത മഴയെതുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; മണിമലയാർ കരകവിഞ്ഞ് ഒഴുകി; കോട്ടയവും പാലാ ടൗണും വെള്ളപ്പൊക്ക ഭീഷണിയിൽ; ഈരാറ്റുപേട്ടയിലും വെള്ളം കയറി; കോട്ടയത്ത് വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി; അച്ചൻ കോവിൽ ആറിൽ ഒഴുകിയെത്തിയ ആനയുടെ ജഡം കരയ്‌ക്കെടുക്കാൻ കഴിഞ്ഞില്ല

മറുനാടൻ ഡെസ്‌ക്‌

കോട്ടയം : കനത്ത മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മണിമലയാർ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ കോട്ടയം പാല ടൗണും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചെത്തിമറ്റം, കൊട്ടാരമറ്റം എന്നിവിടങ്ങളിൽ വെള്ളം കയറി. ഈരാറ്റുപേട്ട പനയ്ക്കപാലത്തും മൂന്നാനിയിലും വെള്ളം കയറിയിട്ടുണ്ട്.

വെള്ളം കയറിയതിനെ തുടർന്ന് പാല- ഈരാറ്റുപേട്ട റോഡ് അടച്ചു. നദികൾ കരകവിഞ്ഞതിനെ തുടർന്ന് കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. തീക്കോയി, വെള്ളിക്കുളം ഭാഗത്തെ ജനങ്ങളെ ഒഴിപ്പിക്കും. കൂട്ടിക്കൽ പഞ്ചായത്തിലും സ്ഥിതി അതീവഗുരുതരമാണ്.

Stories you may Like

വൈക്കം, കുലശേഖരമംഗലം അടക്കമുള്ള നിരവധി പ്രദേശങ്ങളും വെള്ളത്തിലായി. ശബരിമല ഉൾവനത്തിൽ ഉരുൾപൊട്ടി. കക്കാട്ടാറിൽ ജലനിരപ്പ് ഉയരുന്നു. നദിയിലൂടെ മരങ്ങൾ ഒഴുകിയെത്തുന്നു. അച്ചൻകോവിലാറിലൂടെ കുട്ടിയാനയുടെ ജഡം ഒഴുകിയെത്തി.

ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറും തുറന്നുതോടുകൂടി പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ഏലൂർ, കടുങ്ങല്ലൂർ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഏലൂർ ബോസ്‌കോ കോളനിയിൽ വെള്ളം കയറി. ഏലൂരിലെ രണ്ട് ഡിവിഷനുകളിൽനിന്ന് അമ്പത്തിയഞ്ച് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP