Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആദരവ്; 'കാവൽ 2020' സംഘടിപ്പിച്ചത് കഴക്കൂട്ടം പ്രസ് ക്ലബ്ബ്

ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആദരവ്; 'കാവൽ 2020' സംഘടിപ്പിച്ചത് കഴക്കൂട്ടം പ്രസ് ക്ലബ്ബ്

മറുനാടൻ മലയാളി ബ്യൂറോ

കഴക്കൂട്ടം: മഹാമാരിയ്‌ക്കെതിരെ പ്രതിരോധം തീർത്ത പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രതിനധികൾക്ക് കഴക്കൂട്ടം പ്രസ്സ് ക്ലബ്ബിന്റെ ആദരവ്. അൽസാജ് കൺവെൻഷൻ സെന്ററിൽ ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ച 'കാവൽ 2020 ' എന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ട് ഡോ: ഷർമദ്, ജനറൽ ആശുപത്രിയിലെ ഡോ: നജീബ്. എസ്, പോത്തൻകോട് മംഗലപുരം,അണ്ടൂർക്കോണം, പാങ്ങപ്പാറ, പുതുക്കുറുച്ചി, ചേരമാൻതുരുത്ത് ആരോഗ്യ കേന്ദ്രങ്ങളിലെ സീനിയർ മെഡിക്കൽ ഓഫീസർമാരായ ഡോ.നിമ്മി. കെ.പൗലോസ്, ഡോ. മിനി. പി. മണി, ഡോ. രമ, ഡോ. അജിത്ത് ചക്രവർത്തി ഡോ: ഗോഡ് ഫ്രീ ലോപ്പസ്, ഡോ: ഷർമദ് ഖാൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ആർ. അനിൽകുമാർ , കഴക്കൂട്ടം ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പ്രവീൺ, നിരവധിപേർക്ക് സഹായമെത്തിച്ച ആമ്പല്ലൂർ എം. ഐ.ഷാനവാസ് തുടങ്ങിയവരെ മന്ത്രി ആദരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴക്കൂട്ടം പ്രസ്സ് ക്ലബ് അംഗങ്ങൾ നല്കിയ 10000 രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. പ്രസ്സ് ക്ലബ് പ്രസിഡന്റ് കഴക്കൂട്ടം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം.അൻസാർ എന്നിവർ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP