Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

കേൾവി തീരെ ഇല്ലാത്തവരെ സർക്കാർ ജാലികളിൽ നിന്നും ഒഴിവാക്കിയിട്ടില്ല; പൂർണ കേൾവിശക്തി ഇല്ലാത്തവർക്കും നിലവിൽ നിരവധി തസ്തികകളുണ്ട്; സ്ഥാനക്കയറ്റത്തിനും യാതൊരു തടസവുമില്ല; കേൾവി തീരെ ഇല്ലാത്തവർക്ക് ഇനി സർക്കാർ ജോലിയില്ല എന്നത് അടിസ്ഥാന രഹിതമായ വാർത്തയെന്ന് ആരോഗ്യന്ത്രി കെ.കെ.ശൈലജ

കേൾവി തീരെ ഇല്ലാത്തവരെ സർക്കാർ ജാലികളിൽ നിന്നും ഒഴിവാക്കിയിട്ടില്ല; പൂർണ കേൾവിശക്തി ഇല്ലാത്തവർക്കും നിലവിൽ നിരവധി തസ്തികകളുണ്ട്; സ്ഥാനക്കയറ്റത്തിനും യാതൊരു തടസവുമില്ല; കേൾവി തീരെ ഇല്ലാത്തവർക്ക് ഇനി സർക്കാർ ജോലിയില്ല എന്നത് അടിസ്ഥാന രഹിതമായ വാർത്തയെന്ന് ആരോഗ്യന്ത്രി കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേൾവി തീരെ ഇല്ലാത്തവർക്ക് ഇനി സർക്കാർ ജോലിയില്ല എന്നത് അടിസ്ഥാന രഹിതമായ വാർത്തയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഒരിക്കലും സർക്കാർ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഭിന്നശേഷിക്കാർക്കായി നീക്കിവച്ച 4 ശതമാനം സംവരണത്തിലെ 49 തസ്തികകൾ നിശ്ചയിച്ചത്. പുതിയ ഭിന്നശേഷി അവകാശ നിയമം 2016 അനുസരിച്ച് ഓരോ തസ്തികയും അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നത് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ്. ഓരോ ജോലിയുടെയും ജോബ് റിക്വയർമെന്റ് അനുസരിച്ച് നിഷിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ശാസ്ത്രീയമായി വിലയിരുത്തിയാണ് അനുയോജ്യമാണോയെന്ന് കണ്ടെത്തുന്നത്.

സർക്കാർ മേഖലയ്ക്ക് പുറമേ എയ്ഡഡ് സ്‌കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാകെ ഭിന്നശേഷി സംവരണം ഈ സർക്കാരാണ് നടപ്പിലാക്കിയത്. അർപിഡബ്ല്യുഡി ആക്ട് അനുസരിച്ച് ഏതൊക്കെ വിഭാഗങ്ങളിൽ എന്തൊക്കെ സംവരണം ചെയ്യണമെന്ന് തീരുമാനിക്കുന്നത് സാമൂഹ്യ നീതിവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എക്സപേർട്ട് കമ്മിറ്റിയാണ്. ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, നിഷ് ഡയറക്ടർ, വികലാംഗ ക്ഷേമ സംഘടനകൾ എന്നിവർ ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്. ഫിസിക്കൽ റിക്വയർമെന്റും ഫങ്ഷണൽ റിക്വയർമെന്റും നോക്കിയാണ് ജോലിക്ക് നോട്ടിഫൈ ചെയ്യുന്നത്.

ഓരോ ജോലിക്കും ശാരീരികമായി എന്തൊക്കെ ആവശ്യകത ആവശ്യമാണ് എന്ന് ശാസ്ത്രീയമായി വിലയിരുത്തിയാണ് ആ ജോലിക്കു വേണ്ട യോഗ്യത കണക്കാക്കുന്നത്. ഓരോ തസ്തികകളും ഓരോ ഭിന്നശേഷി വിഭാഗത്തിനും എത്രത്തോളം ചെയ്യാൻ സാധിക്കുമെന്ന് നിഷിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധ സംഘം പഠിച്ച ശേഷമാണ് നോട്ടിഫൈ ചെയ്യുന്നത്. ഈ 49 തസ്തികകളിൽ പൂർണമായ കേൾവി ഇല്ലാത്തവർക്ക് ഇല്ലെന്നു കരുതി മറ്റനേകം തസ്തികകൾ അവർക്കായുണ്ട്. ഈയൊരു ഒറ്റ നോട്ടിഫിക്കേഷൻ വച്ച് കേൾവി തീരെ ഇല്ലാത്തവർക്ക് ഭിന്നശേഷി സംവരണം ഇല്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. മാസത്തിലൊരിക്കലെങ്കിൽ ഈ എക്സ്പേർട്ട് കമ്മിറ്റി കൂടി എല്ലാ തസ്തികകളും പരിശോധിക്കുന്നുണ്ട്. നിഷിലെ വിദഗ്ധ സംഘം കണ്ടെത്തുന്നത് എക്സ്പേർട്ട് കമ്മിറ്റി വിലയിരുത്തി നിരവധി ചർച്ചകൾക്ക് ശേഷമാണ് നടപ്പിലാക്കുന്നത്. ഈ നോട്ടിഫിക്കേഷനിലെ ഏതെങ്കിലും ജോലിയിൽ പൂർണമായ കേൾവി ഇല്ലാത്തവർക്ക് അർഹതപ്പെട്ടതുണ്ടെന്ന് കണ്ടെത്തിയാൽ പുനപരിശോധിക്കാൻ തയ്യാറുമാണ്.

ഭിന്നശേഷി സംവരണം 4 ശതമാനമാക്കിയപ്പോൾ ബാക്കി മൂന്ന് ശതമാനത്തിന് കണ്ടെത്തിയ തസ്തികകൾ പരിശോധിച്ചാണ് നാലാമത്തെ ശതമാനത്തിന് ഏതൊക്കെ തസ്തികകളിൽ ജോലി ചെയ്യാൻ പറ്റുമെന്നത് കണക്കാക്കിയത്. അല്ലാതെ പൂർണമായി കേൾവിയില്ലാത്തവരെ സർക്കാർ ജോലിയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെയുള്ള അയിരക്കണക്കിന് തസ്തികകളിൽ പൂർണ കേൾവിശക്തി ഇല്ലാത്തവർക്കും നിലവിൽ നിരവധി തസ്തികകളുണ്ട്. അവർക്ക് ചെയ്യാൻ പറ്റുന്ന തസ്തികകൾ കണ്ടെത്തി നിയമനം നടത്തി വരുന്നുണ്ട്.

സ്ഥാനക്കയറ്റത്തിനും യാതൊരു തടസവുമില്ല. ചെയ്യാൻ കഴിയാത്ത ജോലിയാണ് സ്ഥാനക്കയറ്റമെങ്കിൽകൂടി അവർക്ക് പറ്റിയ തസ്തികയിൽ അതേ റാങ്കിൽ സ്ഥാനക്കയറ്റം നൽകുന്നതാണ്. ഉത്തരവിൽ എന്തെങ്കിലും വ്യക്തത കുറവുണ്ടെങ്കിൽ അത് പുനപരിശോധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP