Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എച്ച്1 എൻ1 സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; പ്രത്യേക മെഡിക്കൽ സംഘം നാളെ സ്ഥലം സന്ദർശിക്കും; രോഗികളെ വേണ്ടിവന്നാൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്നും കെ കെ ശൈലജ ടീച്ചർ

എച്ച്1 എൻ1 സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; പ്രത്യേക മെഡിക്കൽ സംഘം നാളെ സ്ഥലം സന്ദർശിക്കും; രോഗികളെ വേണ്ടിവന്നാൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്നും കെ കെ ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് ഏഴ് വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം പടരാതിരിക്കാൻ ജാഗ്രത പുലർത്തണം. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം നാളെ സ്ഥലം സന്ദർശിക്കും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടാൽ രോഗികളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

കാരശ്ശേരി ആനയാംകുന്ന് വി എം.എച്ച്.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴ് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാ പനിബാധിതർക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങൾ. പനിബാധിച്ചവർക്ക് അസുഖം തീർത്തുമാറുന്നില്ലെന്നു മാത്രമല്ല, വേഗത്തിൽ കൂടുതൽപേരിലേക്ക് പടരുകയുമാണുണ്ടായത്.

നാലുദിവസത്തിനിടെ സ്‌കൂളിലെ 10- ഓളം വിദ്യാർത്ഥികൾക്കും 13 അദ്ധ്യാപകർക്കും പനി പടർന്നുപിടിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്‌കൂളിലെത്തി പരിശോധന നടത്തി സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. മണിപ്പാലിൽ നടത്തിയ പരിശോധനയിൽ ഏഴ് സാമ്പിളുകളിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP