Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

‘ശ്രവൺ’ പദ്ധതിക്ക് നാളെ തുടക്കം; കേരളപ്പിറവി ദിനത്തിൽ ശബ്ദത്തിന്റെ ലോകത്തേക്കെത്തുക 1000 പേർ

‘ശ്രവൺ’ പദ്ധതിക്ക് നാളെ തുടക്കം; കേരളപ്പിറവി ദിനത്തിൽ ശബ്ദത്തിന്റെ ലോകത്തേക്കെത്തുക 1000 പേർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വികലാംഗക്ഷേമ കോർപറേഷന്റെ ‘ശ്രവൺ’ പദ്ധതിക്ക് നാളെ തുടക്കമാകും. കേൾവി പരിമിതി നേരിടുന്ന ആയിരം പേർക്ക് ഇയർമോൾഡോടു കൂടിയ ഡിജിറ്റൽ ഹിയറിങ് എയ്ഡുകൾ വിതരണം ചെയ്യുന്നതാണ് ‘ശ്രവൺ’ പദ്ധതി. നവംബർ ഒന്നിന് രാവിലെ 11.45ന് ഓൺലൈൻ വഴി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ പ്രത്യേക ക്യാംപുകൾ നടത്തി ശ്രവണ സഹായികൾ വിതരണം ചെയ്യുമെന്നു മന്ത്രി വ്യക്തമാക്കി.

ചലന പരിമിതിയുള്ള 1,500 ഓളം പേർക്ക് മുച്ചക്ര വാഹനവും കാഴ്ച പരിമിതിയുള്ള 1000 പേർക്ക് സ്മാർട്ട് ഫോണും കോർപറേഷൻ നൽകിയിരുന്നു. കൂടാതെ 120ഓളം സഹായ ഉപകരണങ്ങൾ കോർപറേഷന്റെ ഹെഡ് ഓഫിസ് വഴിയും ഉപകരണ നിർമ്മാണ യൂണിറ്റായ എംആർഎസ്റ്റി വഴിയും റീജിയണൽ ഓഫിസുകൾ വഴിയും വിവിധ ജില്ലകളിൽ ക്യാംപുകൾ നടത്തിയും വിതരണം ചെയ്തു വരികയാണ്.

വികലാംഗക്ഷേമ കോർപറേഷന്റെ പൂജപ്പുര ഹെഡ് ഓഫിസിലാണ് വിതരണ പരിപാടി. കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി റിപ്പോർട്ട് അവതരിപ്പിക്കും. സാമൂഹ്യനീതി ഡയറക്ടർ ഷീബ ജോർജ് മുഖ്യപ്രഭാഷണം നടത്തും. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, കോർപറേഷൻ ഡയറക്ടർ ബോർഡ് മെമ്പർമാരായ ഒ.വിജയൻ, ഗിരീഷ് കീർത്തി, കെ.ജി.സജൻ എന്നിവർ സംസാരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP