Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഡോക്ടർമാർ മനപ്പൂർവ്വം പിഴവ് വരുത്തിയെന്ന് കരുതുന്നില്ല; കാൻസർ ഇല്ലാതെ കീമോ ചികിത്സ നൽകിയ രജനിക്ക് എല്ലാ സഹായവും ഉറപ്പാക്കും; തെറാപ്പി നൽകും മുൻപ് മെഡിക്കൽ ബോർഡ് ചേരണമെന്ന നിർദ്ദേശം പരിഗണനയിലാണ്'; രജനിക്ക് തുടർ ചികിത്സയ്ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ

'ഡോക്ടർമാർ മനപ്പൂർവ്വം പിഴവ് വരുത്തിയെന്ന് കരുതുന്നില്ല; കാൻസർ ഇല്ലാതെ കീമോ ചികിത്സ നൽകിയ രജനിക്ക് എല്ലാ സഹായവും ഉറപ്പാക്കും; തെറാപ്പി നൽകും മുൻപ് മെഡിക്കൽ ബോർഡ് ചേരണമെന്ന നിർദ്ദേശം പരിഗണനയിലാണ്'; രജനിക്ക് തുടർ ചികിത്സയ്ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ ഇല്ലാത്ത യുവതിക്ക് കീമോ ചികിത്സ നടത്തിയ സംഭവത്തിൽ സഹായം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രജനിക്ക് എല്ലാ സഹായവും നൽകുമെന്നും തുടർചികിത്സ നടത്തുന്നതിനുള്ള എല്ലാ സംവിധാനവും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ഡോക്ടർമാർ മനപ്പൂർവ്വം പിഴവ് വരുത്തിയതായി കരുതുന്നില്ല. തെറാപ്പി നൽകുന്നതിന് മുൻപ് മെഡിക്കൽ ബോർഡ് ചേരണമെന്ന നിർദ്ദേശം സർക്കാർ പരിഗണനയിലാണെന്നും ഇക്കാര്യം വിദഗ്ധ ഡോക്ടർമാരുമായി ചർച്ച ചെയ്യുമെന്നും ശൈലജ വ്യക്തമാക്കി.

കാൻസർ രോഗം ഇല്ലാത്ത തനിക്ക് കീമോ ചികിത്സ ചെയ്തതിന് രജനിയുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജിലെ രണ്ട് ലാബുകൾക്കെതിരെയും ചികിത്സിച്ച രണ്ട് ഡോക്ടർമാർക്കെതിരെയുമാണ് കേസ്. കുടശനാട് സ്വദേശി രജനിക്ക് കാൻസർ ഇല്ലെന്ന് അന്തിമ ഫലത്തിലും സ്ഥിരീകരിച്ചിട്ടും കീമോ ചെയ്യുകയായിരുന്നു. ഡോ.രഞ്ജിൻ, ഡോ. സുരേഷ് കുമാർ എന്നിവർക്കെതിരെയും സിഎംസി സ്‌കാനിങ് സെന്റർ, റിപ്പോർട്ട് നൽകിയ ഡയനോവ എന്നിവർക്കെതിരെയാണ് കേസ്.

രജനിയുടെ മാറിടത്തിൽ നിന്നും നീക്കം ചെയ്ത മുഴയിൽ നിന്നുള്ള സാമ്പിൾ കോട്ടയം മെഡിക്കൽ കോളജിലെ ലാബിൽ പരിശോധിച്ച് കാൻസർ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തുള്ള ഡയനോവ ലബോറട്ടറിയിൽ നിന്നുള്ള ഫലത്തിലാണ് ആദ്യം കാൻസറാണെന്ന് തെറ്റായി കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രജനിക്ക് കീമോ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP