Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഗങ്ങൾ തടയാനും സഹായകമായ പരിശോധനാ സംവിധാനം ഹെൽത്ത് ക്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നു; ഷുഗർ, ബി.പി., ടൈഫോയ്ഡ്, ഗർഭധാരണടെസ്റ്റ്, തുടങ്ങിയ പരിശോധന കുറഞ്ഞ സമയത്തിനുള്ളിൽ നടത്താൻ സാധിക്കുന്ന സംവിധാനം

രോഗങ്ങൾ തടയാനും സഹായകമായ പരിശോധനാ സംവിധാനം ഹെൽത്ത് ക്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നു; ഷുഗർ, ബി.പി., ടൈഫോയ്ഡ്, ഗർഭധാരണടെസ്റ്റ്, തുടങ്ങിയ പരിശോധന കുറഞ്ഞ സമയത്തിനുള്ളിൽ നടത്താൻ സാധിക്കുന്ന സംവിധാനം

കൽപ്പറ്റ: വയനാട് ജില്ലയിലെ ആദിവാസി മേഖലകളിൽ രോഗനിർണയം എളുപ്പത്തിലാക്കാനും അതുവഴി രോഗങ്ങൾ തടയാനും സഹായകമായ പരിശോധനാ സംവിധാനം ഹെൽത്ത് ക്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഐഡിയ സെല്ലുലാർ കമ്പനിയുടെ സഹായത്തോടെയാണ് ഹെൽത്ത് ക്യൂബ് എന്ന പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നത്. കോർപ്പറേറ്റീവ് സർവീസ് റസ്പോൺസിബിലിറ്റിയുടെ ഭാഗമായി വാങ്ങി നൽകിയ ഹെൽത്ത് ക്യൂബ് എന്ന ഉപകരണം ജില്ലാ കളക്ടർ എസ്.സുഹാസിന് ഐഡിയ എച്ച്.ആർ.വിഭാഗം മേധാവി കൃഷ്ണപ്രസാദ് കൈമാറി.

ഏഴ് ഹെൽത്ത് ക്യൂബ് യൂണിറ്റുകളാണ് വയനാട് ജില്ലയ്ക്ക് ലഭിക്കുക. ഈ ഉപകരണം ഉപയോഗിച്ച് പ്രധാനപ്പെട്ട 24 ടെസ്റ്റുകൾ നടത്താൻ കഴിയും. ഒരു യന്ത്രത്തിന് 65000 രൂപ വിലവരും. ഷുഗർ, ബി.പി., ടൈഫോയ്ഡ്, ഗർഭധാരണടെസ്റ്റ്, മൂത്രപരിശോധന, എച്ച്.ഐ.വി., മലേറിയ തുടങ്ങിയ പരിശോധന കുറഞ്ഞ സമയത്തിനുള്ളിൽ നടത്താൻ കഴിയും.

ബത്തേരി ട്രൈബൽ മൊബൈൽ യൂണിറ്റിൽ ഇതിന്റെ ആദ്യ ഘട്ടം പരിശോധനകൾക്ക് തുടക്കമിടാനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. തുടർന്ന് ജില്ലയിലുള്ള ആറ് ട്രൈബൽ മൊബൈൽ യൂണിറ്റുകളിൽക്കൂടി മെഷീൻ വഴി പരിശോധനാ സൗകര്യം ഏർപ്പെടുത്തും. എറണാകുളത്ത് എൻഎച്ച്എം.ന്റെ നേതൃത്വത്തിൽ ഹെൽത്ത് ക്യൂബ് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. എ.ഡി.എം.കെ.എം.രാജു, ഡെപ്യൂട്ടി ഡി.എം.ഓ ഡോ.കെ.സന്തോഷ്, ഐഡിയ എച്ച്.ആർ.മാനേജർ ജിതിൻ ലാൽ, സോണൽ ഹെഡ് ഷൈജൻ, ഡോ.ദിവ്യ സുരാജ്, ഡോ.സുനീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP