Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസർകോട് അതിർത്തിയിലെ സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കരുത്; ഭാഷാ തനിമ നിലനിർത്തണം; കേരള സർക്കാരിനോട് എച്ച് ഡി കുമാരസ്വാമി

കാസർകോട് അതിർത്തിയിലെ സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കരുത്; ഭാഷാ തനിമ നിലനിർത്തണം; കേരള സർക്കാരിനോട് എച്ച് ഡി കുമാരസ്വാമി

ന്യൂസ് ഡെസ്‌ക്‌

ബംഗളൂരു: കേരളാ - കർണാടക അതിർത്തിയിലെ ചില സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി രംഗത്ത്. ഭാഷാപരമായ ഐക്യത്തിന്റെ പ്രതീകമാണ് കാസർകോടെന്നും കുമാരസ്വാമി പറഞ്ഞു.

കന്നഡ പേരുകൾ നിലനിർത്തണമെന്നാണ് കുമാരസ്വാമിയുടെ ആവശ്യം. കാസർകോടിന്റെ ഭാഷാ തനിമ നിലനിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കർണാടകയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥലമാണ് കാസർകോട്. കർണാടകയ്ക്കും കന്നഡിഗർക്കും കാസർകോട്ടെ ജനങ്ങളുമാി സാംസ്‌കാരികമായ ബന്ധമുണ്ട്. കന്നഡയും മലയാളവും സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം കാസർകോട്ട് തുല്യമാണെങ്കിലും അവർ വളരെ ഐക്യത്തോടെയാണ് കഴിയുന്നത്.

ഭാഷാപ്രശ്‌നത്തിന്റെ പേരിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ല. വികാരങ്ങളെ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്ന ഇക്കാലത്ത് ഈ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

അവിടെ ജീവിക്കുന്ന കന്നഡിഗരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കർണാടകയ്ക്കും കേരളത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP